Quantcast

ദുബൈ റിയൽ എസ്റ്റേറ്റ്​ വിപണിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു

MediaOne Logo

Jaisy

  • Published:

    1 Feb 2018 4:32 AM GMT

ദുബൈ റിയൽ എസ്റ്റേറ്റ്​ വിപണിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു
X

ദുബൈ റിയൽ എസ്റ്റേറ്റ്​ വിപണിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു

പാർപ്പിടങ്ങളും ഓഫീസുകളും സ്വന്തമാക്കാൻ വൻതോതിൽ ഇന്ത്യക്കാരാണ്​ രംഗത്തു വന്നത്

ദുബൈ റിയൽ എസ്റ്റേറ്റ്​ വിപണിയിൽ ഇന്ത്യൻ ആധിപത്യം തുടരുന്നു. പാർപ്പിടങ്ങളും ഓഫീസുകളും സ്വന്തമാക്കാൻ വൻതോതിൽ ഇന്ത്യക്കാരാണ്​ രംഗത്തു വന്നത്​. ദുബൈ ലാൻഡ്​ ഡിപ്പാർട്​മെൻറാണ്​ പോയ വർഷം ഇന്ത്യക്കാർ സ്വന്തമാക്കിയ വസ്തുവകകളുടെ വിവരം പുറത്തുവിട്ടത്​.

ദുബൈയിൽ ഒന്നര വർഷത്തിനുള്ളിൽ ഇന്ത്യക്കാർ സ്വന്തമാക്കിയത് 42,000 കോടിയുടെ വസ്തുക്കളാണ്​. 2016 ജനുവരി മുതൽ ഈ ജൂൺ വരെയുള്ള കാലയളവിലാണ്​ ഇത്രയും തുകയുടെ വസ്തുവകകൾ ഇന്ത്യക്കാർ നേടിയത്​. 2014നെ അപേക്ഷിച്ച്​ 12,000 കോടി രൂപയുടെ വർധനയാണുള്ളത്​. 2014ൽ 30,000 കോടിയുടെ വസ്തുക്കളായിരുന്നു ഇന്ത്യക്കാരുടെ സമ്പാദ്യം. ഗൾഫ്​ മേഖലയിൽ നിന്നുള്ള സമ്പന്നരെ മാറ്റി നിർത്തിയാൽ ഇന്ത്യക്കാർക്കു തന്നെയാണ്​ ദുബൈ റിയൽ എസ്റ്റേറ്റ്​ വിപണിയിൽ മേധാവിത്തമെന്ന്​ ഏറ്റവും പുതിയ റിപ്പോർട്ടും അടിവരയിടുന്നു.

ഈ വർഷം പോയ മാസം വരെ 20,400 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ്​ നടന്നത്​. ഭൂമി, ഭവന ഇടപാടുകളിൽ നല്ല ഉണർവാണുള്ളത്​.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷ പകരുന്ന റിപ്പോർട്ടാണിത്​. കെട്ടിട വിൽപന രംഗത്ത്​ വരും മാസങ്ങളിൽ കൂടുതൽ മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ്​ വിലയിരുത്തൽ.

TAGS :

Next Story