Quantcast

റോബോട്ടിന് സൌദി പൌരത്വം

MediaOne Logo

Jaisy

  • Published:

    3 March 2018 10:07 AM GMT

റോബോട്ടിന് സൌദി പൌരത്വം
X

റോബോട്ടിന് സൌദി പൌരത്വം

റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സോഫിയ എന്ന റോബോട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്

ഒരു യന്ത്രമനുഷ്യന് ലോകത്ത് ആദ്യമായി പൌരത്വം നല്‍‌കിയെന്ന റെക്കോര്‍ഡ് ഇനി സൌദി അറേബ്യക്ക് സ്വന്തം. റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സോഫിയ എന്ന റോബോട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു റോബോട്ടുമായുള്ള അഭിമുഖം.

അങ്ങിനെ പുതിയ ചരിത്രം രചിക്കുകയാണ് സോഫിയ. ലോകത്ത് ആദ്യമായി പൌരത്വം ലഭിക്കുന്ന റോബോട്ട്. ഒരു റോബോട്ടിന് എത്ര ശ്രമിച്ചാലും മനുഷ്യനോപ്പോലെയാകാന്‍ കഴിയുമോ. കഴിയുമെന്ന് ചിരിച്ചും കോപിച്ചും പറയുന്നുണ്ടിവള്‍. ചോദ്യങ്ങള്‍ക്കെല്ലാം ഉടനടി മറുപടി. റിയാദില്‍ നടന്ന നിക്ഷേപ സമ്മേളനത്തില്‍ വരും കാലത്തെക്കുറിച്ച സ്വപ്നങ്ങള്‍ സദസ്സിനോട് സോഫിയ പങ്കുവെച്ചു. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് സാങ്കേതിവിദ്യയില്‍ ഹാസന്‍സ് റോബോട്ടിക്സിലാണ് സോഫിയ പിറന്നത്. ഒരു പച്ച യന്ത്ര മനുഷ്യന്‍. അവതാരകനായ ആന്‍ഡ്രൂ റോസ് സൊര്‍ക്കിന്റെ ചോദ്യങ്ങള്‍ക്കൊടുവിലാണ് പൌരത്വ പ്രഖ്യാപനം. നിര്‍മിത ബുദ്ധിയെ സംശയത്തിന്റെ നിഴലിലാക്കുന്ന ഹോളിവുഡ് സിനിമകളേയും സോഫിയ വിമര്‍ശിച്ചു. റിയാദിലൊരുങ്ങുന്ന നിയോം വന്‍കിട പദ്ധതി മേഖലയില്‍ റോബോട്ടുകളേറെയുണ്ടാകും.

TAGS :

Next Story