Quantcast

കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദേശികളെ സുരക്ഷാ ജീവനക്കാരായി നിയമിക്കരുതെന്ന് നിര്‍ദ്ദേശം

MediaOne Logo

Jaisy

  • Published:

    5 May 2018 9:10 PM GMT

കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദേശികളെ സുരക്ഷാ ജീവനക്കാരായി നിയമിക്കരുതെന്ന് നിര്‍ദ്ദേശം
X

കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദേശികളെ സുരക്ഷാ ജീവനക്കാരായി നിയമിക്കരുതെന്ന് നിര്‍ദ്ദേശം

വിദേശികളിൽ നിന്ന് വിദ്യാർത്ഥികൾക്ക് മോശം അനുഭവങ്ങൾ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി വലീദ് തബ്തബാഇ എംപിയാണ് നിർദേശം മുന്നോട്ടു വെച്ചത്

കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ സുരക്ഷാ ജീവനക്കാരായി വിദേശികളെ നിയമിക്കരുതെന്നു നിർദേശം. വിദേശികളിൽ നിന്ന് വിദ്യാർത്ഥികൾക്ക് മോശം അനുഭവങ്ങൾ ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി വലീദ് തബ്തബാഇ എംപിയാണ് നിർദേശം മുന്നോട്ടു വെച്ചത് .

സർക്കാർ സ്കൂളുകളിലെ സുരക്ഷാജീവനക്കാരുടെ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് പാർലമെന്റ് അംഗം ഡോ. വലീദ് അൽ തബ്തബാഇയുടെ നിർദേശം , സ്വദേശി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളിൽ വിദേശ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്ന നിലവിലെ രീതി മാറണം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളുകളിൽ സ്വദേശി സ്ത്രീകളെ സുരക്ഷാജോലിക്കായി നിയോഗിക്കണം വിദേശികളായ സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്തുനിന്ന് വിദ്യാർഥികൾക്കുനേരെ ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെ ഉണ്ടാകുന്നതായും എം.പി സമർപ്പിച്ച കരട് നിർദേശത്തിൽ പറയുന്നു . സ്‌കൂളുകളിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനം സിവിൽ സർവിസ്​ കമീഷന്റെ അനുമതിയോടെയാവണമെന്നും വിരമിച്ച സ്വദേശികളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും പാർലമെന്റംഗം അഭിപ്രായപ്പെട്ടു. നിലവിൽ ഈജിപ്ത് , ഇന്ത്യ നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ മേഖലയിൽ കൂടുതലായും ജോലി ചെയ്യുന്നത്.

TAGS :

Next Story