Quantcast

ദുബൈ ഗലേറിയ ഗാലന്‍റ് പുരസ്കാരദാനം നടന്നു

MediaOne Logo

admin

  • Published:

    5 May 2018 3:20 AM GMT

ദുബൈ ഗലേറിയ ഗാലന്‍റ് പുരസ്കാരദാനം നടന്നു
X

ദുബൈ ഗലേറിയ ഗാലന്‍റ് പുരസ്കാരദാനം നടന്നു

സാഹിത്യകാരന്‍മാരായ മധുസൂദനന്‍ നായര്‍, ടി.ഡി രാമകൃഷ്ണന്‍, ഇ. പി ശ്രീകുമാര്‍, പി.ജെ.ജെ ആന്‍റണി എന്നിവര്‍ ഗലേറിയ ഗാലന്‍റ് പുരസ്കാരം ഏറ്റുവാങ്ങി. ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതായിരുന്നു- പുരസ്കാരം.

ഒരു ഭാഷയിലെ സാഹിത്യകൃതികളുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം ശ്രേഷ്ഠ ഭാഷാനിര്‍ണയമെന്ന് സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍. ദുബൈയില്‍ ഗലേറിയ ഗാലന്‍റ് പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യത്തിന്‍െറ സജീവതയും വായനക്കാരുടെ താല്‍പര്യവുമാണ് ഏതൊരു ഭാഷയെയും ജീവത്താക്കി മാറ്റുന്നതെന്ന് പെരുമ്പടവം അഭിപ്രായപ്പെട്ടു. പ്രതിഷേധത്തെ പോലും അമര്‍ച്ച ചെയ്യുന്ന ഭരണകൂട സാഹചര്യത്തില്‍ സാഹിത്യത്തിന് നിര്‍വഹിക്കാനുള്ളത് വലിയ ദൗത്യം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യകാരന്‍മാരായ മധുസൂദനന്‍ നായര്‍, ടി.ഡി രാമകൃഷ്ണന്‍, ഇ. പി ശ്രീകുമാര്‍, പി.ജെ.ജെ ആന്‍റണി എന്നിവര്‍ ഗലേറിയ ഗാലന്‍റ് പുരസ്കാരം ഏറ്റുവാങ്ങി. ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതായിരുന്നു- പുരസ്കാരം.

പുതുതലമുറയിലെ പ്രതിഭകള്‍ മലയാളത്തിന്‍റെ അഭിമാനമാണെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞു. മലയാള സാഹിത്യകാരന്‍മാരെ ലോകം കാത്തിരിക്കുന്ന കാലം താന്‍ സ്വപ്നം കാണുന്നതായി ടി.ഡി രാമകൃഷ്ണന്‍. മലയാളം കൂടുതല്‍ മികവോടെ മുന്നോട്ടു പോകുമെന്ന് പി.ജെ.ജെ ആന്‍റണി പറഞ്ഞു. ഗലേറിയ ഗാലന്‍റ് പുരസ്കാര സമിതി അംഗങ്ങളായ സുഭാഷ് ചന്ദ്രന്‍, ജോണ്‍ സാമുവല്‍, റോസ്മേരി എന്നിവര്‍ സംസാരിച്ചു.

ഷാബു കിളിത്തട്ടില്‍ മോഡറേറ്ററായിരുന്നു. ഞരളത്ത് ഹരിഗോവിന്ദന്‍ സോപാന സംഗീതം ആലപിച്ചു. കലാമണ്ഡലം അഞ്ജു ഒ.എന്‍.വി കവിതയുടെ ദൃശ്യാവിഷ്കാരം നടത്തി. ഗലേറിയ ജനറല്‍ മാനേജര്‍ മനോജ് കളമ്പൂര്‍ അവാര്‍ഡ് ജേതാക്കളെ പൊന്നാട അണിയിച്ചു.

TAGS :

Next Story