Quantcast

ആയിരം സിനിമകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ്​ കേന്ദ്രമായുള്ള സ്​ഥാപനം രംഗത്ത്​

MediaOne Logo

Jaisy

  • Published:

    5 May 2018 12:00 PM GMT

ആയിരം സിനിമകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ്​ കേന്ദ്രമായുള്ള സ്​ഥാപനം രംഗത്ത്​
X

ആയിരം സിനിമകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ്​ കേന്ദ്രമായുള്ള സ്​ഥാപനം രംഗത്ത്​

ഇന്ത്യയിലും മധ്യപൂർവദേശത്തുമായി ഏരീസ് ഗ്രൂപ്പിനു കീഴിലുള്ള ഇൻഡിവുഡ് കൺസോർഷ്യമാണ്​ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുക

അഞ്ചു വർഷം കൊണ്ട്​ മലയാളത്തിൽ ഉൾപ്പെടെ ആയിരം സിനിമകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ്​ കേന്ദ്രമായുള്ള സ്​ഥാപനം രംഗത്ത്​. ഇന്ത്യയിലും മധ്യപൂർവദേശത്തുമായി ഏരീസ് ഗ്രൂപ്പിനു കീഴിലുള്ള ഇൻഡിവുഡ് കൺസോർഷ്യമാണ്​ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുക.

മൾട്ടിപ്ലെക്സ്, ഹോം സിനിമ, അനിമേഷൻ-ഫിലിം സ്കൂളുകൾ എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. വിഷൻ 2020 ന്റെ ഭാഗമായി വിവിധ മേഖലകളിൽ പല പദ്ധതികളും ആസൂത്രണം ചെയ്തുവരികയാണ്. ടൂറിസം, എന്റർടെയ്ൻമെന്റ് മേഖലകളിൽ നിലവിലുള്ള നിക്ഷേപം ഇരട്ടിയാക്കുന്നതോടൊപ്പം പുതിയ പദ്ധതികൾ ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്​ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സോഹൻ റോയ് പറഞ്ഞു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു രാജ്യാന്തര സിനിമകൾ നിർമിച്ചു വിതരണം ചെയ്യും. രാജ്യാന്തര തലത്തിൽ ഇന്ത്യൻ സിനിമയ്ക്ക് കൂടുതൽ അവസരങ്ങളൊരുക്കും.

TAGS :

Next Story