Quantcast

അജ്മാനില്‍ വാഹനം പെട്രോള്‍ സ്റ്റേഷനിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിച്ചു

MediaOne Logo

Ubaid

  • Published:

    12 May 2018 4:19 PM GMT

അജ്മാനില്‍ വാഹനം പെട്രോള്‍ സ്റ്റേഷനിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിച്ചു
X

അജ്മാനില്‍ വാഹനം പെട്രോള്‍ സ്റ്റേഷനിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിച്ചു

ഭക്ഷണശാലയിലുണ്ടായിരുന്ന 45 കാരി ഏഷ്യന്‍ വനിതയും ആറുവയസുള്ള അറബികുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

യു.എ.ഇയിലെ അജ്മാനില്‍ വാഹനം പെട്രോള്‍ സ്റ്റേഷനിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. സ്റ്റേഷനകത്തെ ഭക്ഷണശാലയിലുണ്ടായിരുന്ന 45 കാരി ഏഷ്യന്‍ വനിതയും ആറുവയസുള്ള അറബികുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനമോടിച്ചിരുന്ന അറബ് യുവാവിന് അപസ്മാരമുണ്ടായതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ പരിക്കേറ്റവരെയും ഡ്രൈവറെയും ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച ഷാര്‍ജ നാഷണല്‍ പെയിന്റിലേക്ക് സമാനമായ രീതിയില്‍ വാഹനം പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.

TAGS :

Next Story