Quantcast

യു.എ.ഇയില്‍ തൊഴില്‍വിസ അപേക്ഷക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

MediaOne Logo

Subin

  • Published:

    15 May 2018 1:26 AM GMT

യു.എ.ഇയില്‍ തൊഴില്‍വിസ അപേക്ഷക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം
X

യു.എ.ഇയില്‍ തൊഴില്‍വിസ അപേക്ഷക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

സ്വന്തം രാജ്യത്തെ പൊലീസില്‍നിന്നോ സര്‍ക്കാര്‍ അധികൃതരില്‍നിന്നോ അവസാനം അഞ്ച് വര്‍ഷമായി താമസിക്കുന്ന രാജ്യത്തെ അധികൃതരില്‍നിന്നോ ഉള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

യു.എ.ഇയില്‍ തൊഴില്‍വിസ അപേക്ഷക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന നിബന്ധന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇയുടെ ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട കമ്മിറ്റി വ്യക്തമാക്കി.

സ്വന്തം രാജ്യത്തെ പൊലീസില്‍നിന്നോ സര്‍ക്കാര്‍ അധികൃതരില്‍നിന്നോ അവസാനം അഞ്ച് വര്‍ഷമായി താമസിക്കുന്ന രാജ്യത്തെ അധികൃതരില്‍നിന്നോ ഉള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവയെ പോലെ സ്വഭാവ സര്‍ട്ടിഫിക്കറ്റും അതത് രാജ്യത്തെ യു.എ.ഇ എംബസിയില്‍നിന്നോ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തില്‍നിന്നോ അറ്റസ്റ്റ് ചെയ്യുകയും വേണം. എന്നാല്‍, കുടുംബ വിസയിലും സന്ദര്‍ശക വിസയിലും എത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. യു.എ.ഇയില്‍ ദീര്‍ഘകാലമായി താമസിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റിനായി ദുബൈ പൊലീസിലോ അബൂദബി പൊലീസിലോ അപക്ഷേ നല്‍കാം.

തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞ വര്‍ഷം ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം ഹമദ് ആല്‍ റുഹൂമിയാണ് ആദ്യമായി തൊഴില്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്.

TAGS :

Next Story