Quantcast

ഒാറഞ്ച്​ പാസ്​പോർട്ടിനെതിരെ പ്രവാസികൾ

MediaOne Logo

Jaisy

  • Published:

    19 May 2018 1:16 PM GMT

ഒാറഞ്ച്​ പാസ്​പോർട്ടിനെതിരെ പ്രവാസികൾ
X

ഒാറഞ്ച്​ പാസ്​പോർട്ടിനെതിരെ പ്രവാസികൾ

കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണുന്ന തീരുമാനം ഉടനടി തിരുത്തണമെന്ന ആവശ്യമാണ്​ ഉയരുന്നത്

കുടിയേറ്റ തൊഴിലാളികളുടെ പാസ്​പോർട്ടിന്​ ഓറഞ്ച്​ നിറം നൽകാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം. കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണുന്ന തീരുമാനം ഉടനടി തിരുത്തണമെന്ന ആവശ്യമാണ്​ ഉയരുന്നത്​. വിവേചന നടപടിക്കെതിരെ കേന്ദ്രസർക്കാരിന്​ പ്രവാസി കൂട്ടായ്മകൾ നിവേദനവും കൈമാറും.

രാജ്യത്തെ എല്ലാ പൗരൻമാർക്കും കടുംനീല നിറമുള്ള പാസ്​പോർട്ട്​ എന്നതു മാറ്റി എമിഗ്രേഷൻ ക്ലിയറൻസ്​ ആവശ്യമുള്ളവരുടേത്​ ഓറഞ്ചു നിറത്തിലാക്കാനാണ്​ തീരുമാനം. മൂന്നംഗ സമിതിയുടെ നിർദേശം കണക്കിലെടുത്താണ്​ മാറ്റം. എന്നാൽ പുറം രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന അവിദഗ്ധ ഇന്ത്യൻ തൊഴിലാളികളെ ഇത്​ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ്​ പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകർക്ക്​. പാസ്പോർട്ടിൽ വേർതിരിവ്​ വരുത്തുന്നത്​ സങ്കടകരമാണെന്ന്​ കുടിയേറ്റ തൊഴിലാളികളും പറയുന്നു. കുടുംബവിവരം, മേൽവിലാസം എന്നിവ രേഖപ്പെടുത്തുന്ന പാസ്പോർട്ടിലെ അവസാന പേജ്​ ഒഴിച്ചിടാനുള്ള തീരുമാനവും പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ബന്ധുക്കളെയും മറ്റും നാട്ടിൽ നിന്ന്​ കൊണ്ടുവരാൻ മറ്റു തെളിവുകൾ തേടേണ്ട ഗതികേടാവും ഇതോടെ രൂപപ്പെടുക.

TAGS :

Next Story