Quantcast

സൌദിയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു

MediaOne Logo

Jaisy

  • Published:

    6 Jun 2018 3:39 AM GMT

സൌദിയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു
X

സൌദിയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു

സൌദി തലസ്ഥാനമായ റിയാദിലാണ് ഭൂരിഭാഗം കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഒരു ഇടവേളക്ക് ശേഷം സൌദിയില്‍ കൊറോണ വൈറസ് വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല്‍പത്തി രണ്ട് പേരിലാണ് പുതുതായി രോഗ ലക്ഷണം കണ്ടെത്തിയത്. ഇതില്‍ അഞ്ചുപേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സൌദി തലസ്ഥാനമായ റിയാദിലാണ് ഭൂരിഭാഗം കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി ഒന്പത് പേര്‍ക്കാണ് ഈമാസം ഇതുവരെയായി രോഗ ലക്ഷണം കണ്ടെത്തിയചത്. ഇതില്‍ അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മൂന്ന് സ്വദേശികളും രണ്ട് വിദേശികളുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കുകളാണ് ഇത്. ജിദ്ദ, മദീന, അല്‍ഹസ്സ എന്നിവിടങ്ങളില്‍ ഓരോ പേര്‍ക്കും വൈറസ് ബാധയേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച റിയാദില്‍ ഒരാള്‍ രോഗ മുക്തനാവുകയും ചെയ്തിട്ടുണ്ട്. പത്ത് സ്വദേശികള്‍ക്കും ഇരുപത്തി ഏഴ് വിദേശികള്‍ക്കുമാണ് ഈ മാസം ഇതുവരെയായി രോഗം ബാധിച്ചത്. രണ്ടായിരത്തി പന്ത്രണ്ട് മുതലാണ് സൌദി അറേബ്യയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതുവരെയായി ആയിരത്തി അഞ്ഞൂറ്റി എണ്‍പത്തി അഞ്ച് പേര്‍ക്കാണ് വൈറസ് ബാധയേറ്റത്. ഇതില്‍ അറുനൂറ്റി എഴുപത്തി മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. മുപ്പത്തി എട്ട് പേര്‍ ഇപ്പോഴും ചിക്തിസയിലാണ്. ഒട്ടകങ്ങളില്‍ നിന്ന് ഇതര മാര്‍ഗങ്ങളിലൂടെയുമാണ് ആളുകളിലേക്ക് വൈറസ് പടരുന്നത്. ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ഡോക്ടര്‍മാരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

TAGS :

Next Story