Quantcast

കുവൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി

MediaOne Logo

Jaisy

  • Published:

    6 Jun 2018 6:39 AM GMT

കുവൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി
X

കുവൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി

കാസർകോട്​ മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദാണ്​ ജയില്‍ ശിക്ഷ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്

സുഹൃത്തിന്റെ ചതിയില്‍ കുടുങ്ങി മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ജയിൽ മോചിതനായി . കാസർകോട്​ മീനാപ്പീസ് സ്വദേശി ചേലക്കാടത്ത് റാഷിദാണ്​ ജയില്‍ ശിക്ഷ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

അബ്ബാസയിലെ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായിരുന്ന റാഷിദ്​ 2014 ജൂൺ 25ന്​​ അവധി കഴിഞ്ഞ്​ തിരിച്ചുവരുമ്പോഴാണ് കുവൈത്ത്​ വിമാനത്താവളത്തിലെ കസ്റ്റംസ്​ അധികൃതർ ലഗേജിൽനിന്ന്​ നിരോധിത ഗുളികളടങ്ങിയ പൊതി കണ്ടെടുത്തത്​. തുടർന്ന്​ ഇയാൾ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയ ക്രിമിനൽ കോടതി അഞ്ചുവർഷം തടവും 5000 ദീനാർ പിഴയും വിധിച്ചു. അപ്പീൽ കോടതി പിന്നീട്​ ശിക്ഷ ശരിവയ്ക്കുകയും ചെയ്​തു. റാഷിദ് നിരപരാധിയാണെന്നും ചതിയിൽപെട്ടതാണെന്നും ​ ബോധ്യപ്പെട്ട സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ജനകീയ സമിതി രൂപവത്കരിച്ച്​ മോചനത്തിനായി ശ്രമിച്ചിരുന്നു സമിതി റാഷിദിനായി അഭിഭാഷകനെ വെച്ചിരുന്നെങ്കിലും ശിക്ഷ ഒഴിവാക്കിക്കൊടുക്കാൻ സാധിച്ചില്ല. മയക്കുമരുന്നായി ഉപയോഗിക്കുന്ന വേദനസംഹാരി ഗുളികകളാണ് റാഷിദില്‍നിന്ന് അധികൃതർ പിടികൂടിയത്. ഗുളികകള്‍ കൈമാറിയ സുഹൃത്തിനെയും എത്തിക്കാൻ ആവശ്യപ്പെട്ട കുവൈത്തിലെ സുഹൃത്തിനെയും റാഷിദിന്റെ മാതാവിന്റെ പരാതിൽ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ്​ ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

TAGS :

Next Story