Quantcast

കുവൈത്തില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 12000ത്തിലേറെ ഒളിച്ചോട്ടക്കേസുകള്‍

സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള പ്രശ്നങ്ങൾ തൊഴിൽ മന്ത്രാലയത്തിൽ വെച്ച് പരിഹരിക്കാൻ കഴിയാത്തതിനാൽ 4315 പരാതികൾ കോടതിയുടെ പരിഗണനക്ക് വിട്ടതായും അതോറിറ്റി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    8 Aug 2018 2:40 AM GMT

കുവൈത്തില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 12000ത്തിലേറെ ഒളിച്ചോട്ടക്കേസുകള്‍
X

കുവൈത്തിൽ സ്വകാര്യ തൊഴിൽമേഖലയിൽ ഈ വർഷം പന്ത്രണ്ടായിരത്തിലേറെ ഒളിച്ചോട്ടക്കേസുകൾ രജിസ്റ്റർ ചെയ്തതായി മാൻ പവർ അതോറിറ്റി. സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള പ്രശ്നങ്ങൾ തൊഴിൽ മന്ത്രാലയത്തിൽ വെച്ച് പരിഹരിക്കാൻ കഴിയാത്തതിനാൽ 4315 പരാതികൾ കോടതിയുടെ പരിഗണനക്ക് വിട്ടതായും അതോറിറ്റി അറിയിച്ചു.

സ്പോൺസർമാരിൽനിന്നും ഒളിച്ചോടിയെന്ന പേരിൽ 12800 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തതെന്ന് മാൻപവർ അതോറിറ്റി തലവൻ അബ്ദുല്ല അൽ മുതൗഹിത് വ്യക്തമാക്കി. പൊതുസ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന 244 തൊഴിലാളികൾ തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയ ശേഷം വിസ റദ്ദാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയതായും അദ്ദേഹം പറഞ്ഞു. സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള പ്രശ്നങ്ങൾ തൊഴിൽ മന്ത്രാലയത്തിൽ വെച്ച് പരിഹരിക്കാനാണു അതോറിറ്റി ശ്രമിച്ചു വരുന്നത്. ഇത്തരത്തിൽ ഒത്തുതീർപ്പിലെത്താൻ സാധിക്കാത്ത 4315 പരാതികൾ കോടതിയുടെ പരിഗണനക്ക് വിട്ടിട്ടുണ്ട്. സ്പോൺസർ മാറ്റം, വിസ കാൻസൽ ചെയ്യൽ തുടങ്ങി വർക് പെർമിറ്റുമായി ബന്ധപ്പെട്ട പരാതികളും പാസ്പോർട്ട്, സർവീസ് ആനുകൂല്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും രണ്ടായി തിരിച്ചാണ് അതോറിറ്റി നടപടികൾ സ്വീകരിക്കുന്നത്. തൊഴില്‍പരമായ പരാതികൾ തൊഴിൽ മന്ത്രാലയത്തിൽ നേരിട്ടെത്തിയോ ഓൺലൈൻ സംവിധാനം വഴിയോ രജിസ്റ്റർ ചെയ്യാമെന്നും അബ്ദുല്ല അൽ മുതൗത്തിഹ് കൂട്ടിച്ചേർത്തു.

TAGS :

Next Story