Quantcast

അബൂദാബി പെയ്ഡ് പാര്‍ക്കിംഗിലേക്ക് മാറുന്നു

വാടകകരാര്‍, വൈദ്യുതി-വെള്ളം ബില്ല്, വാഹനത്തിന്റെ രജിസ്ട്രേഷന്‍ കാര്‍ഡ്, എമിറേറ്റ്സ് ഐഡി എന്നിവ സഹിതം അപേക്ഷിച്ചാല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ലഭിക്കും.

MediaOne Logo

Web Desk

  • Published:

    8 Aug 2018 2:53 AM GMT

അബൂദാബി പെയ്ഡ് പാര്‍ക്കിംഗിലേക്ക് മാറുന്നു
X

അബൂദബി നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിംഗ് മേഖലകള്‍ പണം നല്കിയ വാഹനം നിര്‍ത്തിയിടേണ്ട 'പെയ്ഡ് പാര്‍ക്കിംഗ്' സംവിധാനത്തിലേക്ക് മാറുന്നു. 26000 പുതിയ പെയ്ഡ് പാര്‍ക്കിംഗ് ഇടങ്ങളാണ് ഈ മാസം മധ്യത്തോടെ പ്രവര്‍ത്തസജ്ജമാവുക.

അബൂദബി നഗരം ഏതാണ്ട് പൂര്‍ണമായും ഈ മാസം 18 ഓടെ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറുകയാണെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. നഗരത്തിലെ എംബസി മേഖലയൊഴികെ അബൂദബിയുടെ ഒട്ടുമിക്കഭാഗങ്ങളും പുതിയ പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറും. എമിറേറ്റിലെ വാഹന ഉടമകള്‍ക്കും താമസക്കാര്‍ക്കും പണം നല്‍കി മാത്രമേ പാര്‍ക്കിംഗ് സാധ്യമാവൂ. ഈ സാഹചര്യത്തില്‍ മുഴുവന്‍ താമസക്കാരും പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ക്ക് അപേക്ഷ നല്‍കണം. നിയമവിധേയമല്ലാതെ വാഹനം നിര്‍ത്തിയിട്ടാല്‍ കനത്തപിഴ നല്‍കേണ്ടി വരും. വാടകകരാര്‍, വൈദ്യുതി-വെള്ളം ബില്ല്, വാഹനത്തിന്റെ രജിസ്ട്രേഷന്‍ കാര്‍ഡ്, എമിറേറ്റ്സ് ഐഡി എന്നിവ സഹിതം അപേക്ഷിച്ചാല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ ലഭിക്കും. ആദ്യപെര്‍മിറ്റിന് വര്‍ഷം 800 ദിര്‍ഹവും രണ്ടാംപെര്‍മിറ്റിന് 1,200 ദിര്‍ഹവും ഈടാക്കും. ആറുമാസത്തേക്കും പാര്‍ക്കിങ് പെര്‍മിറ്റുകള്‍ ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story