Quantcast

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യു.എ.ഇയില്‍ പ്രൗഢമായ വരവേല്‍പ്

ഇന്ന് ഉച്ചക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പ്പാപ്പ യു എ ഇ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

MediaOne Logo

Web Desk

  • Published:

    4 Feb 2019 7:51 AM GMT

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യു.എ.ഇയില്‍ പ്രൗഢമായ വരവേല്‍പ്
X

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് യു.എ.ഇയില്‍ പ്രൗഢമായ വരവേല്‍പ്. ആദ്യമായാണ് ആഗോള കത്തോലിക്ക സഭാ അധ്യക്ഷന്‍ ഒരു ഗള്‍ഫ് രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ന് ആഗോള മാനവ സൗഹൃദ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പ്പാപ്പ നാളെ അബൂദബിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കുര്‍ബാനക്കും നേതൃത്വം നല്‍കും.

അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഇന്ന് ഉച്ചക്ക് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മാര്‍പ്പാപ്പ യു എ ഇ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അല്‍അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ ത്വയ്യിബും ഒപ്പമുണ്ടാകും. വിവിധ മത നേതാക്കള്‍ പങ്കെടുക്കുന്ന ആഗോള മാനവ സാഹോദര്യ സമ്മേളനത്തില്‍ സംബന്ധിക്കുന്ന പോപ്പ് മുസ‍്‍ലിം എല്‍ഡേഴ്സ് കൗണ്‍സില്‍ നേതാക്കാളുമായും ചര്‍ച്ച നടത്തും. കേരളത്തില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരും, സ്വാമി അമൃതസ്വരൂപാനന്ദപുരിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുസ്‍ലിം നേതാക്കള്‍ക്കൊപ്പം പോപ്പ് ഇന്ന് അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും സന്ദര്‍ശിക്കും. നാളെ അബൂദബി സെന്റ്. ജോസഫ് കത്തീ‍ഡ്രലില്‍ ഭിന്നശേഷിക്കാരടക്കം പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കായി നടത്തുന്ന പ്രാര്‍ഥനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംബന്ധിക്കും.

TAGS :

Next Story