Quantcast

സൗദി എയർബസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നു; പുതുതായി വാങ്ങുന്നത് 65 വിമാനങ്ങള്‍

ഇതിനായി പാരിസിലെ എക്സ്പോയില്‍ വെച്ച് എയര്‍ബസുമായി സൌദി കരാര്‍ ഒപ്പു വെച്ചു.

MediaOne Logo

Web Desk

  • Published:

    19 Jun 2019 6:03 AM GMT

സൗദി എയർബസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നു; പുതുതായി വാങ്ങുന്നത് 65 വിമാനങ്ങള്‍
X

സൗദി എയർലൈൻസ് എയർബസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നു. പുതുതായി 65 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിനായി പാരിസിലെ എക്സ്പോയില്‍ വെച്ച് എയര്‍ബസുമായി സൌദി കരാര്‍ ഒപ്പു വെച്ചു.

എ 320 / എ 321 ഇനത്തിൽപ്പെട്ട പുതിയ 65 വിമാനങ്ങളാണ് വാങ്ങുന്നത്. നിലവിൽ 35 എയർബസ് വിമാനങ്ങളാണ് സൗദി എയർലൈൻസിനു കീഴിലുള്ളത്. പുതിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ എ.320 / എ 321 വിമാനങ്ങളുടെ എണ്ണം 100 ആകും. സൗദി എയർലൈൻസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ കരാർ ഒപ്പുവെക്കുന്നതെന്ന് സൗദിയ്യ ജനറൽ മാനേജർ പറഞ്ഞു. ദേശീയ പരിവർത്തന പദ്ധതിയുടെയും വിഷൻ 2030ന്റെയും ഭാഗമാണിത്. സീറ്റുകളുടെയും സർവീസുകളുടെയും എണ്ണം ആഭ്യന്തര വിദേശ സർവീസുകളുടെ എണ്ണം കൂട്ടാനാണ് ഉദ്ദേശം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പുതിയ 80 യാത്രാവിമാനങ്ങളും സൌദിയ സ്വന്തമാക്കിയിരുന്നു.

TAGS :

Next Story