Quantcast

ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ തൊഴില്‍ വിസ ഫീസ് വര്‍ധിക്കും

പുതുതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും അധിക ഫീസ് നൽകേണ്ടിവരും

MediaOne Logo

  • Published:

    30 Oct 2020 1:06 AM GMT

ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ തൊഴില്‍ വിസ ഫീസ് വര്‍ധിക്കും
X

ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ തൊഴില്‍ വിസയ്ക്കുള്ള ഫീസ് വര്‍ധിപ്പിക്കും. അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുക. പുതുതായി അനുവദിക്കുന്ന തൊഴിൽ പെർമിറ്റിനും കാലാവധി കഴിയുന്നവ പുതുക്കുന്നതിനും അധിക ഫീസ് നൽകേണ്ടിവരും.

സ്വദേശി തൊഴിലാളികള്‍ക്കായി പുതുതായി രൂപീകരിച്ച തൊഴില്‍ സുരക്ഷാ സംവിധാനത്തിലേക്ക് ഈ അധിക തുക മാറ്റിവെക്കുക.ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, കൃഷി തോട്ടക്കാര്‍ എന്നീ തസ്തികകളിലേക്കുള്ള തൊഴില്‍ പെര്‍മിറ്റുകള്‍, മറ്റ് പ്രത്യേക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയ്ക്ക് ഈ വര്‍ധനവ് ബാധകമല്ല.നിലവിലെ ഫീസ് 300 റിയാലാണ്. ഇതിന്‍റെ സ്ഥാനത്ത് 315 റിയാല്‍ നല്‍കേണ്ടി വരും. സ്വന്തം കാരണത്താല്‍ അല്ലാതെ ജോലി നഷ്ടപ്പെട്ട സ്വദേശികള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഉറപ്പുവരുത്തുകയാണ് തൊഴില്‍ സുരക്ഷാ സംവിധാനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്നിനാണ് ആദ്യ ഘട്ട പ്രവര്‍ത്തനം തുടങ്ങുക.

TAGS :

Next Story