Quantcast

കോവിഡ് നിയന്ത്രണങ്ങളോടെ ഷാർജ പുസ്തകമേളക്ക് തുടക്കം; കുട്ടികള്‍ക്ക് പ്രവേശനമില്ല

കർശന കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ മേള നടക്കുന്നത്

MediaOne Logo

  • Published:

    5 Nov 2020 2:01 AM GMT

കോവിഡ് നിയന്ത്രണങ്ങളോടെ ഷാർജ പുസ്തകമേളക്ക് തുടക്കം; കുട്ടികള്‍ക്ക് പ്രവേശനമില്ല
X

ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. കർശന കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന മേളയിൽ ഇത്തവണ കുട്ടികൾക്ക് പ്രവേശനമില്ല. മലയാളത്തിലുൾപ്പെടെ രേഖപ്പെടുത്തിയ കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങളാണ് മേളയിലെത്തുന്നവരെ വരവേൽക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരിൽ നിന്ന് അയ്യായിരം പേർക്ക് മാത്രമാണ് മേളയിലേക്ക് ഒരേ സമയം പ്രവേശനം അനുവദിക്കുക.

സാധാരണ മലയാളി അക്ഷരപ്രേമികളെ കൊണ്ട് നിറയുന്ന മേളയിലെ ഏഴാം നമ്പർ ഹാൾ ഇപ്രാവശ്യമുണ്ടാകില്ലെങ്കിലും പത്തോളം മലയാളം പ്രസാധകർ മേളയിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. ഈ മാസം 14 വരെ നടക്കുന്ന മേളയിൽ പുസ്തക വിൽപന മാത്രമാണ് ഓൺസൈറ്റിൽ നടക്കുക. മറ്റ് സാംസ്കാരിക പരിപാടികളെല്ലാം ഓൺലൈനിലാണ് നടക്കുന്നത്. പുസ്തക പ്രകാശനങ്ങളും ഇത്തവണ അനൗപചാരിക ചടങ്ങുകളിലൊതുങ്ങും.

TAGS :

Next Story