വോളിബോൾ ചാമ്പ്യൻഷിപ്പിൽ ബൂബിയാൻ സ്‌ട്രൈക്കേഴ്‌സ് വിജയികൾ

MediaOne Logo

Web Desk

  • Updated:

    2022-11-30 05:18:09.0

Published:

30 Nov 2022 5:18 AM GMT

വോളിബോൾ ചാമ്പ്യൻഷിപ്പിൽ   ബൂബിയാൻ സ്‌ട്രൈക്കേഴ്‌സ് വിജയികൾ
X

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷനും കേരള സ്‌പോർട്‌സ്&ആർട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വോളിബോൾ ചാമ്പ്യൻഷിപ്പിൽ ബൂബിയാൻ സ്‌ട്രൈക്കേഴ്‌സ് വിജയികളായി.

ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഫൈനലിൽ പൊരുതി കളിച്ച എം.കെ.വി.എസ് മഹബുള്ളയെയാണ് ബൂബിയാൻ പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജയിനും, ഏറ്റവും നല്ല അറ്റാക്കറായി ഷെയ്ഖിനെയും തിരഞ്ഞെടുത്തു. രാജീവ് നടുവിലെമുറി, ബാബു പനമ്പള്ളി, ബിനോയ് ചന്ദ്രൻ, അനിൽ വള്ളികുന്നം എന്നീവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Next Story