സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റ്: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്തിന് ഓവറോൾ കിരീടം

തുടർച്ചയായ പത്തൊമ്പതാം വർഷമാണ് സ്‌കൂൾ കിരീടം നിലനിര്‍ത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-21 16:34:33.0

Published:

21 Nov 2022 4:26 PM GMT

സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റ്: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്തിന് ഓവറോൾ കിരീടം
X

24ാമത് സി.ബി.എസ്.ഇ കുവൈത്ത് ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്തിന് ഓവറോൾ കിരീടം.തുടർച്ചയായ പത്തൊമ്പതാം വർഷമാണ് ഐ.സി.എസ്‌.കെ കിരീടം നിലനിര്‍ത്തുന്നത്.

യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ രണ്ടാം സഥാനവും ഫഹാഹീൽ അൽ വതാനിയ ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ മൂന്നാമതുമെത്തി. അണ്ടർ 14, 17 ആൺകുട്ടികളുടെ വിഭാഗങ്ങളിലും അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിലും ഐ.സി.എസ്‌.കെ ചാമ്പ്യൻഷിപ് നേടി.

TAGS :

Next Story