Quantcast

പ്രവാസി കമ്മീഷൻ അദാലത്തിൽ വൻ പങ്കാളിത്തം; കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ അദാലത്തുകൾ

കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ഇതിന് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയോ ആവശ്യമായ നടപടികളിലൂടെ ഇടപെടലുകൾ നടത്തുകയോ ആണ് ചെയ്യുക.

MediaOne Logo

Web Desk

  • Published:

    21 Aug 2023 7:14 PM GMT

പ്രവാസി കമ്മീഷൻ അദാലത്തിൽ വൻ പങ്കാളിത്തം; കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ അദാലത്തുകൾ
X

മസ്കത്ത്: പ്രവാസികൾ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തി പ്രവാസി കമ്മീഷൻ അദാലത്തുകൾ. കേരളത്തിലെ ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവാസി കമ്മീഷൻ അദാലത്തുകൾ നടന്നുവരുന്നത്. പ്രവാസ ലോകത്തും കേരളത്തിലും പ്രവാസികളും പ്രവാസി കുടുംബങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്ത പ്രയാസങ്ങളാണ് അദാലത്തുകളിൽ ഉന്നയിക്കപ്പെടുന്നത്.

കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ ഇതിന് പരിഹാര മാർഗങ്ങൾ നിർദേശിക്കുകയോ ആവശ്യമായ നടപടികളിലൂടെ ഇടപെടലുകൾ നടത്തുകയോ ആണ് ചെയ്യുക. കേരളത്തിൽ ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അദാലത്തുകൾ നടന്നുവരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിലും മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും നടന്ന പ്രവാസി കമ്മീഷൻ അദാലത്ത്കളിൽ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.

പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പ്രവാസി കമ്മീഷന് പരാതികൾ നൽകാവുന്നതാണ്. വരും ദിവസങ്ങളിൽ കേരളത്തിന്റെ ഓരോ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കുനുണ്ട്.

TAGS :

Next Story