Quantcast

ഭക്ഷണത്തിൽ ജാതിയും മതവും തിരയുന്നത് അപകടം: ഷിബു മീരാൻ

MediaOne Logo

Web Desk

  • Published:

    23 Jan 2023 7:13 AM GMT

ഭക്ഷണത്തിൽ ജാതിയും മതവും തിരയുന്നത് അപകടം: ഷിബു മീരാൻ
X

സംഘ്പരിവാർ സംഘടനകൾ ഭക്ഷണം കഴിക്കുന്നവന്റെ മതം ചികയുമ്പോൾ കേരളത്തിൽ ചിലർ പാകം ചെയ്യുന്നവന്റെ ജാതി നോക്കി സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ഷിബു മീരൻ അഭിപ്രായപ്പെട്ടു.

സലാല കെ.എം.സി.സി വയനാട് ജില്ല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വുമൻസ് ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനം കേന്ദ്ര പ്രസിഡന്റ നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നേതാക്കളായ ഷബീർ കാലടി, റഷീദ് കൽപറ്റ, എം.സി അബ്ദുള്ള ഹാജി എന്നിവർ സംസാരിച്ചു. ഹുസൈൻ കാച്ചിലോടി, മുനീർ വി.സി, സൈഫുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. കെ.എം.സി.സിയുടെ പുതിയ കേന്ദ്ര ഭാരവാഹികൾക്ക് സ്വീകരണവും നൽകി.

റഷീദ് പുതുശ്ശേരി, അബ്ദുൽ അസീസ്, മുനീർ, ഹാരിസ് വയനാട് ഷഹീർ പനമരം സുബൈർ മീനങ്ങാടി എന്നിവർ നേതൃത്വം നൽകി. നിസാർ കുപ്പാടിത്തറ അധ്യക്ഷനായിരുന്നു. ഷമീർ ഫൈസി സ്വാഗതവും ഷൗകത്ത് സി നന്ദിയും പറഞ്ഞു.

Next Story