കൊല്ലം സ്വദേശിനി ഒമാനിൽ മരിച്ച നിലയിൽ

കൊല്ലം കുളത്തുപുഴ സ്വദേശി നെല്ലിമൂട് തുണ്ടിൽ വീട്ടിൽ ബിജിലി ബേബിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-11-12 16:20:40.0

Published:

12 Nov 2021 1:54 PM GMT

കൊല്ലം സ്വദേശിനി ഒമാനിൽ മരിച്ച നിലയിൽ
X

കൊല്ലം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കൊല്ലം കുളത്തുപുഴ സ്വദേശി നെല്ലിമൂട് തുണ്ടിൽ വീട്ടിൽ ബിജിലി ബേബിയെയാണ് (29) മസ്‌കത്ത് അസൈബയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ്​ ജോൺ കോശി ഒമാനിലെ പ്രമുഖ കമ്പനിയിൽ ഓട്ടോമോട്ടീവ് ഡിവിഷനിൽ ജീവനക്കാരനാണ്. രണ്ടാഴ്ച മുമ്പാണ് ബിജിലി ബേബി മസ്‌കത്തിൽ എത്തിയത്. ഭൗതിക ശരീരം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Next Story