മലയാളം 98.6 എഫ് എമ്മിന്റെ അഞ്ചാം വാർഷികം; ആഘോഷങ്ങൾക്ക് തുടക്കമായി

പ്രേക്ഷകര്‍ക്കുള്ള ഒന്നരലക്ഷം റിയാലിന്റെ സമ്മാന പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

MediaOne Logo

Web Desk

  • Updated:

    2022-09-20 19:30:16.0

Published:

20 Sep 2022 4:56 PM GMT

മലയാളം 98.6 എഫ് എമ്മിന്റെ അഞ്ചാം വാർഷികം; ആഘോഷങ്ങൾക്ക് തുടക്കമായി
X

ദോഹ: ഖത്തറിലെ ആദ്യ സ്വകാര്യ റേഡിയോ ആയ, മലയാളം 98.6 എഫ് എമ്മിന്റെ അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കസാകിസ്ഥാൻ എംബസി കൊമേഴ്സ്യൽ അറ്റാഷെ അസമത് നമതോവ് കാംപയ്ൻ ഉദ്ഘാടനം ചെയ്തു.

ഐസി ബി എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ സി സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, ക്യുഎഫ് എം വൈസ് ചെയർമാൻ സഊദ് അൽ കുവാരി തുടങ്ങിയവര്‍ സംസാരിച്ചു. പ്രേക്ഷകര്‍ക്കുള്ള ഒന്നരലക്ഷം റിയാലിന്റെ സമ്മാന പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

ക്യു എഫ് എം റേഡിയോ നെറ്റ് വർക്ക് വൈസ് ചെയർമാൻ കെ സി അബ്ദുൽ ലത്വീഫ് അധ്യക്ഷത വഹിച്ചു. സി ഇ ഒ അൻവർ ഹുസൈൻ ആമുഖ പ്രഭാഷണവും മാർക്കറ്റിംഗ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

TAGS :

Next Story