ഖത്തറിൽ വാഹനാപകടം; വടകര സ്വദേശി മരിച്ചു

ജോലികഴിഞ്ഞ്​ താമസസ്​ഥലത്തേക്കുള്ള മടക്കയാത്രക്കിടെ ഓടിച്ച ബൈക്ക്​ അപകടത്തിൽ പെടുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-10-11 16:23:58.0

Published:

11 Oct 2021 4:23 PM GMT

ഖത്തറിൽ വാഹനാപകടം; വടകര സ്വദേശി മരിച്ചു
X

ദോഹ:​ വടകര സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ചോറോട്​ വൈക്കിലിശ്ശേരിയിൽ ഖാലിദാണ്​ (38) ​തിങ്കളാഴ്​ച പുലർച്ചെ അൽഖോറിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്​. കോസ്​റ്റ്​ ഗാർഡിൽ ജോലിചെയ്യുന്ന ഇദ്ദേഹം, ജോലികഴിഞ്ഞ്​ താമസസ്​ഥലത്തേക്കുള്ള മടക്കയാത്രക്കിടെ ഓടിച്ച ബൈക്ക്​ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

ഖത്തർ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ വടകര തിരുവള്ളൂർ സ്വദേശി ആമിദ. രണ്ട്​ ആൺമക്കൾ. മയ്യിത്ത്​ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന്​​ കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story