Quantcast

ഖത്തര്‍ ദേശീയ ദിനം 2021: ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി

പരിസ്ഥിതി, പൈതൃക സമ്പത്ത് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയിലൂന്നിയുള്ളതാണ് മുദ്രാവാക്യം

MediaOne Logo

സൈഫുദ്ദീന്‍ പി.സി

  • Updated:

    2021-06-14 18:18:41.0

Published:

14 Jun 2021 6:15 PM GMT

ഖത്തര്‍ ദേശീയ ദിനം 2021: ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി
X

2021 ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി. 'പൂർവികർ കൈമാറിയ സൗഭാഗ്യങ്ങളുടെ സംരക്ഷണം നമ്മുടെ കർത്തവ്യം' എന്ന ആശയം വരുന്ന 'മറാബിഉൽ അജ്ദാദി...അമാന' എന്ന അറബി വാക്യമാണ്​ ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം.

ഖത്തർ സ്​ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ കവിതാ ശകലങ്ങളിൽ നിന്നുമാണ് പുതിയമുദ്രാവാക്യം എടുത്തിരിക്കുന്നത്. പ്രാചീന കാലം മുതൽക്കേയുള്ള ഖത്തരികളുടെ പരിസ്​ഥിതിയുമായുള്ള ബന്ധം, രാജ്യത്തിന്‍റെ വിവിധ അനുഗ്രഹങ്ങൾ തുടങ്ങിയവയെയാണ്​ പുതിയ മുദ്രാവാക്യം പ്രതിനിധീകരിക്കുന്നതെന്ന് ദേശീയദിന സംഘാടക സമിതി വ്യക്തമാക്കി. ഖത്തറിന്‍റെ ദേശീയസത്വത്തിലൂന്നിക്കൊണ്ട് രാജ്യത്തോടുള്ള ആദരവ്, ഐക്യദാർഢ്യം, ഐക്യം, അഭിമാനം എന്നിവ ഉയർത്തിപ്പിടിക്കുന്നതാണ്​ മുദ്രാവാക്യം. കൂടാതെ ദേശീയ അടയാളങ്ങളെയും സ്​ഥാപകൻ ശൈഖ് ജാസിം ഥാനി നേതൃത്വം നൽകിയ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയും അവരുടെ തത്വങ്ങളയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതും കൂടിയാണ് മുദ്രാവാക്യമെന്ന് സംഘാടക സമിതി വ്യക്തമാക്കി.

എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം ആഘോഷിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും നേരത്തെ തന്നെ ദേശീയദിന മുദ്രാവാക്യം പുറത്തുവിടുന്നത്. സാധാരണയായി നവംബർ മാസത്തിലാണ് മുദ്രാവാക്യം പ്രകാശനം ചെയ്യാറ്​.

Next Story