2021ല്‍ സൗദിയില്‍ 10 ദശലക്ഷം ചതുരശ്ര മീറ്ററിലധികമളവില്‍ പൊതു പാര്‍ക്കുകള്‍ നിര്‍മിച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-13 12:30:41.0

Published:

13 Jan 2022 12:30 PM GMT

2021ല്‍ സൗദിയില്‍ 10 ദശലക്ഷം ചതുരശ്ര മീറ്ററിലധികമളവില്‍   പൊതു പാര്‍ക്കുകള്‍ നിര്‍മിച്ചു
X

2021 ല്‍ 10.7 ദശലക്ഷം മീറ്ററിലധികമളവില്‍ പൊതു പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതായി റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. കൂടാതെ, ഈ വര്‍ഷം 23 ദശലക്ഷം ചതുരശ്ര മീറ്ററിലധികം പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

'കിങ്ണ്ഡം വിഷന്‍-2030' ന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങളും അന്തരീക്ഷവുമൊരുക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് മുനിസിപ്പല്‍-ഗ്രാമീണ കാര്യ-ഭവന മന്ത്രാലയം രാജ്യത്തെ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ഹരിത സൗഹൃദ ഇടങ്ങള്‍ വര്‍ധിപ്പിക്കുന്ന ഇത്തരം ഊര്‍ജിത ശ്രമങ്ങള്‍ നടത്തി വരുന്നത്.

കഴിഞ്ഞ വര്‍ഷം 802,000 മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണത്തിലാണ് റിയാദ് മുനിസിപ്പാലിറ്റി പൂന്തോട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം ഈ വര്‍ഷം 9 ദശലക്ഷം മീറ്ററിലധികം വിസ്തീര്‍ണ്ണത്തില്‍ പുതിയ പൂന്തോട്ടങ്ങള്‍ സ്ഥാപിക്കാനും അവര്‍ ലക്ഷ്യമിടുന്നുണ്ട്. മക്ക മുനിസിപ്പാലിറ്റി 2268 മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പൊതുപാര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. നടപ്പുവര്‍ഷം 9148 മീറ്റര്‍ പൂര്‍ത്തിയാക്കാനും ലക്ഷ്യമിടുന്നു.

മദീന മുനിസിപ്പാലിറ്റി കഴിഞ്ഞ വര്‍ഷം ആകെ 2300.057 മീറ്റര്‍ പൂര്‍ത്തിയാക്കിയപ്പോള്‍, ഈ വര്‍ഷം ഏകദേശം 30,000 മീറ്റര്‍ പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ജിദ്ദ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി 2021ല്‍ 300,000 മീറ്ററിലധികം പൂര്‍ത്തിയാക്കുകയും 1.2 ദശലക്ഷത്തിലധികം മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഈ വര്‍ഷം നിര്‍മിക്കുകയും ചെയ്യും.

മറ്റു മുനിസിപ്പാലിറ്റികള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയതും ഈ വര്‍ഷം നിര്‍മിക്കാന്‍ പോകുന്നതുമായ (ബ്രാക്കറ്റില്‍) പൊതുപാര്‍ക്കുകളുടെ അളവുകള്‍ ചുവടെ പറയും പ്രകാരമാണ്

കിഴക്കന്‍ പ്രവിശ്യ; 111,000 മീറ്റര്‍(2022ല്‍ 70,000 ചതുരശ്ര മീറ്റര്‍), അല്‍-ഖാസിം റീജിയന്‍ മുനിസിപ്പാലിറ്റി; 508,000 മീറ്റര്‍ ( 2022ല്‍ മൂന്ന് ദശലക്ഷം മീറ്റര്‍), അസിര്‍ മുനിസിപ്പാലിറ്റി 69000 ചതുരശ്ര മീറ്റര്‍ (519,000 ചതുരശ്ര മീറ്റര്‍), ജസാന്‍ മുനിസിപ്പാലിറ്റി 35,000 ചതുരശ്ര മീറ്റര്‍(31000 ചതുരശ്ര മീറ്റര്‍),

അബഹ മുനിസിപ്പാലിറ്റി; 804,000 മീറ്റര്‍ (40,000 ചതുരശ്ര മീറ്റര്‍), നജ്റാന്‍ മുനിസിപ്പാലിറ്റി 3.7 ദശലക്ഷം മീറ്റര്‍( 4.2 ദശലക്ഷം മീറ്റര്‍), ഹായഇല്‍ മുനിസിപ്പാലിറ്റി; 502,000 മീറ്റര്‍ ( 419,000 മീറ്റര്‍), മുനിസിപ്പാലിറ്റി; 2.7 ദശലക്ഷം മീറ്റര്‍ (2.6 ദശലക്ഷം മീറ്റര്‍) , അല്‍ ജൗഫ് മുനിസിപ്പാലിറ്റി; 240,000 ചതുരശ്ര മീറ്റര്‍ (867,000 ചതുരശ്ര മീറ്റര്‍), തായിഫ് ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി; 162,000 ചതുരശ്ര മീറ്റര്‍ (266,000 ചതുരശ്ര മീറ്റര്‍).

TAGS :

Next Story