Quantcast

മികച്ച സേവനം കാഴ്ചവെച്ച ടാക്സി ഡ്രൈവർമാരെ ആദരിച്ച് ദുബൈ ആർ.ടി.എ

ഐഡിയൽ ഡ്രൈവർ ബഹുമതി നൽകിയാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇവരെ ആദരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-12 19:18:31.0

Published:

12 March 2024 6:12 PM GMT

മികച്ച സേവനം കാഴ്ചവെച്ച ടാക്സി ഡ്രൈവർമാരെ ആദരിച്ച് ദുബൈ ആർ.ടി.എ
X

ദുബൈ: മികച്ച സേവനം കാഴ്ചവെച്ച നൂറ് ടാക്സി ഡ്രൈവർമാരെ ആദരിച്ച് ദുബൈ ആർ.ടി.എ. ഐഡിയൽ ഡ്രൈവർ ബഹുമതി നൽകിയാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇവരെ ആദരിച്ചത്.

ദുബൈയിലെ ടാക്സി ഡ്രൈവർമാർ വർഷങ്ങൾ നീണ്ട തങ്ങളുടെ സേവനത്തിന്റെയും ജീവിതത്തിന്റെയും കഥ പറയുന്ന വീഡിയോ പങ്കുവെച്ചാണ് ദുബൈ ആർ.ടി.എ നൂറ് ഡ്രൈവർമാരെ ആദരിച്ച വാർത്ത അറിയിച്ചത്. പതിനഞ്ച് വർഷത്തിലേറെയായി ദുബൈയിൽ ടാക്സി ഓടിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.

തങ്ങളുടെ ജോലി നിർവഹിക്കുന്നതിൽ മാതൃക കാണിച്ചവരാണ് ഐഡിയൽ ഡ്രൈവർ ബഹുമതി ലഭിച്ചവരെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി.ഇ.ഒ അഹമ്മദ് ഹാശിം ബഹ്‌റോസിയാൻ വാർത്താകുറിപ്പിൽ പറഞ്ഞു.

വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്. സാധുവായ പരാതികളെ, ട്രാഫിക് നിയമലംഘനങ്ങളോ, അപകടങ്ങളുടെ ചരിത്രമോ ഇല്ലാത്തവരെയാണ് ഇതിന് തെരഞ്ഞെടുത്തത്. ടാക്സി സേവനം ഏറ്റെടുത്ത കമ്പനികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു ജേതാക്കളുടെ തെരഞ്ഞെടുപ്പ്.


Next Story