Quantcast

വിവാഹത്തെക്കുറിച്ച് നല്ല കാഴ്ച്ചപ്പാട് വളർത്താൻ കാമ്പയിൻ പ്രഖ്യാപിച്ച് അബൂദബി

ദയയും അനുകമ്പയും വളർത്തുന്ന കൈൻഡ്‌നസ് ആൻഡ് മേഴ്‌സി കാമ്പയിൻ എന്ന പേരിലാണ് പ്രചാരണം.

MediaOne Logo

Web Desk

  • Published:

    18 May 2024 5:41 PM GMT

വിവാഹത്തെക്കുറിച്ച് നല്ല കാഴ്ച്ചപ്പാട് വളർത്താൻ കാമ്പയിൻ പ്രഖ്യാപിച്ച് അബൂദബി
X

അബൂദബി: വിവാഹ ജീവിതത്തെ കുറിച്ച് യുവാക്കൾക്കിടിയിൽ നല്ല കാഴ്ച്ചപ്പാട് വളർത്താൻ കാമ്പയിൻ പ്രഖ്യാപിച്ച് അബൂദബി. ദയയും അനുകമ്പയും വളർത്തുന്ന കൈൻഡ്‌നസ് ആൻഡ് മേഴ്‌സി കാമ്പയിൻ എന്ന പേരിലാണ് പ്രചാരണം.

അബൂദബി ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷനാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കുടുംബജീവിതവും പരസ്പര സ്‌നേഹവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം യുവാക്കൾക്കിടയിൽ വിവാഹ ജീവിതത്തെ കുറിച്ച് നല്ല കാഴ്ചപ്പാട് വളർത്താൻ കൂടി കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇ രാഷ്ട്രമാതാവും ഫാമിലി ഡവലപ്‌മെന്റ് ഫൗണ്ടേഷന്റെ സുപ്രീം ചെയർപേഴ്‌സനുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ രക്ഷാകർതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ. വിവാഹത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യുവാക്കളെ ബോധവൽകരിക്കുക. വിവാഹത്തിന് എതിരായി നടക്കുന്ന പ്രചാരണങ്ങൾക്കും സാമൂഹിക മാറ്റങ്ങളെയും പ്രതിരോധിക്കാൻ കൂടി ലക്ഷ്യമിട്ടാണ് കാമ്പയിൻ.

Next Story