Quantcast

ദുബൈ വാട്ടർകനാൽ വെള്ളച്ചാട്ടം നവീകരിച്ചു

രണ്ട് മാസം സമയമെടുത്താണ് കൃത്രിമ വെള്ളച്ചാട്ടം നവീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    21 Feb 2024 6:41 PM GMT

ദുബൈ വാട്ടർകനാൽ വെള്ളച്ചാട്ടം നവീകരിച്ചു
X

ദുബൈ: ദുബൈ നഗരത്തിലെ മനോഹര കാഴ്ചകളിലൊന്നായ വാട്ടർകനാലിലെ വെള്ളച്ചാട്ടം നവീകരിച്ചു. കൂടുതൽ സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്നവിധം വെള്ളച്ചാട്ടം വീണ്ടും സജ്ജമായതായി ദുബൈ ആർ.ടി.എ അറിയിച്ചു. ദുബൈ രാജവീഥിയായ ശൈഖ് സായിദ് റോഡിലെ മനോഹര കാഴ്ചകളിലൊന്നാണ് വാട്ടർകനാലിലെ വെള്ളച്ചാട്ടം. രണ്ട് മാസം സമയമെടുത്താണ് ഈ കൃത്രിമ വെള്ളച്ചാട്ടം നവീകരിച്ചത്.

വെള്ളച്ചാട്ടത്തിന്‍റെ പുറംഭാഗത്തുണ്ടായിരുന്ന അലൂമിനിയം പാളികൾ നീക്കി. ഉരുക്കുനിർമിത പൈപ്പുകൾ മാറ്റി പകരം പ്ലാസ്റ്റിക് പൈപ്പുകളാക്കി. വെള്ളച്ചാട്ടത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഒരു ഫ്ലോട്ടിങ് പ്ലാറ്റ്‍ഫോം കൂടി പുതുതായി സ്ഥാപിച്ചു. രാത്രിയിൽ പ്രകാശപൂരിതമാകുന്ന വെള്ളച്ചാട്ടം നഗരത്തിലെത്തുന്നവർക്ക് മനോഹരമായ കാഴ്ചയാണ്. കനാലിലൂടെ ബോട്ടുകൾ കടന്നുപോകുമ്പോൾ സ്വയം നിർത്തുന്ന രീതിയിലാണ് വെള്ളച്ചാട്ടത്തിന്‍റെ നിർമിതി. പ്രത്യേക സെൻസറുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. 2016 ലാണ് ദുബൈ ശൈഖ് സായിദ് ഹൈവേക്ക് താഴെ ദുബൈ കനാൽ എന്ന പേരിൽ കൃത്രിമ കനാലും വെള്ളച്ചാട്ടവും നിർമിച്ചത്.

TAGS :

Next Story