Quantcast

സ്വദേശിവത്കരണ നിയമം മറികടക്കാൻ വ്യാജ നിയമനം: മുന്നറിയിപ്പുമായി അധികൃതർ

20,000 മുതൽ ലക്ഷം ദിർഹം വരെ പിഴയിടുമെന്ന്​ യു.എ.ഇ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    16 March 2024 7:26 PM GMT

Consumers can apply for withdrawal of bad products from uae market; Facilitated by the UAE Ministry of Economy
X

ദുബൈ: സ്വദേശിവത്കരണ നിയമം മറികടക്കാൻ വ്യാജ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക്​ മുന്നറിയിപ്പുമായി യു.എ.ഇ. രണ്ടു വർഷങ്ങളിലായി രണ്ടായിരത്തോളം വ്യാജ നിയമനങ്ങളാണ്​ കണ്ടെത്തിയത്​. നിയമവിരുദ്ധ നടപടിക്ക്​ തുനിഞ്ഞ കമ്പനികൾക്കെതിരെ കർശന ശിക്ഷ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

1202 സ്വകാര്യ കമ്പനികളാണ്​ വ്യാജ നിയമനം നടത്തി സ്വദേശിവത്കരണ മാനദണ്ഡം അട്ടിമറിക്കാൻ ശ്രമിച്ചത്​. ഈ സ്ഥാപനങ്ങൾക്ക്​ ഇരുപതിനായിരം മുതൽ ലക്ഷം ദിർഹം വരെ പിഴയിടുമെന്ന്​ യു.എ.ഇ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.

സ്ഥാപനങ്ങളുടെ തെറ്റായ കാര്യങ്ങൾക്ക്​ കൂട്ടുനിന്ന സ്വദേശികൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്​. ഇവർക്ക്​ നൽകി വരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുന്നതും നടപടിയിൽ ഉൾപ്പെടും.

നി​ല​വി​ൽ രാ​ജ്യ​ത്ത് ​95,000 സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. ഇരുപതിനായിരത്തിലേറെ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​യ​മം പാ​ലി​ച്ചതായും മന്ത്രാലയം അറിയിച്ചു. 50ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ കഴിഞ്ഞ വർഷം മു​ത​ൽ ര​ണ്ടു​ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നിർദേശം.

TAGS :

Next Story