Quantcast

ഹിന്ദുത്വശക്തിക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ഷാർജ രാജകുടുംബാംഗം

ഹരിദ്വാറിൽ ഹിന്ദുത്വ ശക്തികൾ മുസ്ലിംകൾക്കെതിരെ നടത്തിയ കലാപ ആഹ്വാനവും ഭരണകൂടം അതിനോട് പുലർത്തിയ നിസംഗതയും ആഗോളതലത്തിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് ശൈഖ ഹിന്ദിന്റെ വിമർശനം.

MediaOne Logo

Web Desk

  • Published:

    25 Dec 2021 1:01 PM GMT

ഹിന്ദുത്വശക്തിക്കൾക്കെതിരെ വീണ്ടും വിമർശനവുമായി ഷാർജ രാജകുടുംബാംഗം
X

ജോർജ് ഓർവലിന്റെ 'ആനിമൽ ഫാം' പുസ്തകം ഉദ്ധരിച്ച് ഹിന്ദുത്വ ശക്തികൾക്കെതിരെ വിമർശവുമായി ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിൻത് ഫൈസൽ ആൽ ഖാസ്മി രംഗത്ത്. നോവലിന്റെ കവർ പേജ് സഹിതം നൽകിയ ട്വീറ്റിലൂടെയാണ് വിമർശനം.

'എല്ലാ മൃഗങ്ങളും തുല്യരാണ്. എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ തുല്യരാണ്' എന്ന 'ആനിമൽ ഫാമി'ലെ ജോർജ് ഓർവലിന്റെ വാചകമാണ് ശൈഖ ഹിന്ദ് ട്വീറ്റിൽ ചേർത്തിരിക്കുന്നത്.

നാസിസം, കമ്യൂണിസം, സയണിസം, ഹിന്ദുത്വം ഉൾപ്പെടെ പിന്നിട്ട നൂറ് വർഷത്തിനിടയിൽ രൂപംകൊണ്ട മത, രാഷ്ട്രീയ ഭീകരരെ കുറിച്ച ഓർമകളാണ് ഓർവലിന്റെ വാചകം തന്നിൽ ഉണ്ടാക്കിയതെന്ന് ട്വിറ്റിൽ ശൈഖ ഹിന്ദ് വിവരിക്കുന്നു.

ഹരിദ്വാറിൽ ഹിന്ദുത്വ ശക്തികൾ മുസ്ലിംകൾക്കെതിരെ നടത്തിയ കലാപ ആഹ്വാനവും ഭരണകൂടം അതിനോട് പുലർത്തിയ നിസംഗതയും ആഗോളതലത്തിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് ശൈഖ ഹിന്ദിന്റെ വിമർശനം.

TAGS :

Next Story