Quantcast

യാചകർക്കെതിരെ കർശന നടപടി; റമദാൻ ആദ്യദിനം ദുബൈ പൊലീസിന്റെ പിടിയിലായത്​ 17പേർ

യാചന​ ​പ്രോത്സാഹിപ്പിക്കരുതെന്ന്​ പൊലിസ്​​

MediaOne Logo

Web Desk

  • Updated:

    2024-03-12 19:19:41.0

Published:

12 March 2024 6:22 PM GMT

police arrest representative image
X

ദുബൈ: എമിറേറ്റിൽ യാചകർക്കെതിരെ നടപടി കർശനമാക്കി ദുബൈ പൊലീസ്​. റമദാൻ ആദ്യദിനമായ തിങ്കളാഴ്ച മാത്രം 17പേരെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊലീസ്​ പിടികൂടി. വിശുദ്ധ മാസത്തിൽ ഭിക്ഷാടനം നിയന്ത്രിക്കുന്നതിന്​ പൊലീസ്​ 'യാചനക്കെതിരെ പൊരുതുക' എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​.

ദുബൈ ആവിഷ്​കരിച്ച കാമ്പയിൻ ഭാഗമായുള്ള പരിശോധനയിലാണ്​ 17പേർ പിടിയിലായത്​. ഇവരിൽ 13പേർ പുരുഷൻമാരും നാലുപേർ സ്ത്രീകളുമാണെന്ന് ​പൊലീസ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ​ കേണൽ അലി സാലിം അൽ ശംസി അറിയിച്ചു. കുറ്റവാളികൾക്കെതിരെ ശക്​തമായ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ കാലയളവിൽ ഭിക്ഷാടകരുടെ എണ്ണത്തിൽ കുറവുണ്ടായതായും അദ്ദേഹം അറിയിച്ചു

ഭിക്ഷാടകർ സാധാരണ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ പൊലീസ്​ പരിശോധനയും സുരക്ഷയും ശക്​തമാക്കിയിട്ടുണ്ട്​. സാമൂഹിക സുരക്ഷയെയും രാജ്യത്തിന്‍റെ പ്രതിച്ഛായയെയും ബാധിക്കുന്നതിനാലാണ് ​യാചനക്കെതിരെ ശക്​തമായ നടപടി സ്വീകരിച്ചുവരുന്നത്​. മോഷണം, കുട്ടികളെയും രോഗികളെയും ചൂഷണം ചെയ്യൽ എന്നീ കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ട്​ കണ്ടെത്താറുണ്ട്​.

സാമ്പത്തിക സഹായം ആവശ്യമുള്ളവർക്കു പുറമെ ഇഫ്താർ ഭക്ഷണത്തിനായി ഔദ്യോഗിക സംവിധാനങ്ങളും ജീവകാരുണ്യ സംരംഭങ്ങളും പ്രവർത്തിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. യു.എ.ഇ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം ശിക്ഷാർഹമായ പ്രവൃത്തിയാണ്​. സംഭാവനകൾ അർഹരായ ദരിദ്രരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്​ ചാരിറ്റബിൾ സംഘടനകളെ സമീപിക്കണം. സഹതാപത്തിന്‍റെ അടിസ്ഥാനത്തിൽ യാചകരെ പ്രോൽസാഹിപ്പിക്കരുതെന്നും പൊലീസ്​ നിർദേശിച്ചു.

TAGS :

Next Story