Quantcast

ശൈഖ് സായിദിന്റെ പേരിൽ 2,000 കോടിയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ

റമദാൻ 19 സായിദ് ജീവകാരുണ്യ ദിനമായാണ് യു.എ.ഇ ആചരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 March 2024 6:26 PM GMT

UAE announces Rs 2,000 crore charity scheme in Sheikh Zayeds name
X

അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിൽ 2,000 കോടിയുടെ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. ലോകത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ശൈഖ് സായിദിന്റെ ഇരുപതാം ഓർമദിനത്തിലാണ് പ്രഖ്യാപിച്ചത്.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് 'സായിദ് ഹ്യുമാനിറ്റേറിയൻ ലെഗസി ഇനീഷ്യേറ്റീവ്' എന്നുപേരിട്ട പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഏറ്റവും ദുർബലരായ സമൂഹങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റമദാൻ 19 സായിദ് ജീവകാരുണ്യ ദിനമായാണ് യു.എ.ഇ ആചരിക്കുന്നത്. ഇതോടൊപ്പമാണ് പുതിയ അന്താരാഷ്ട്ര പദ്ധതിയുടെ പ്രഖ്യാപനം. രാഷ്ട്രപിതാവിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നത് തുടരുമെന്നും ശൈഖ് സായിദ് മുന്നോട്ടുവെച്ച കരുതലിന്റെയും അനുകമ്പയുടെയും മൂല്യങ്ങളും ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു.

Next Story