Quantcast

കെട്ടിട നിർമാണവസ്തുക്കളുടെ വിലവർധന​ തടഞ്ഞു യു.എ.ഇ​

കമ്പനികൾക്ക്​ കൂട്ടായി തീരുമാനിക്കാനും കഴിയില്ല

MediaOne Logo

Web Desk

  • Updated:

    2024-02-19 19:12:28.0

Published:

19 Feb 2024 6:50 PM GMT

കെട്ടിട നിർമാണവസ്തുക്കളുടെ വിലവർധന​ തടഞ്ഞു യു.എ.ഇ​
X

ദുബൈ: കെട്ടിട നിർമാണവസ്തുക്കളുടെ വില വർധിപ്പിക്കുന്നത്​ തടഞ്ഞ് യു.എ.ഇ​ സാമ്പത്തികകാര്യമന്ത്രാലയം.നിർമാണ വസ്തുക്കളുടെ നേരത്തെയുണ്ടായിരുന്ന വില പുനസ്ഥാപിക്കണമെന്നും കമ്പനികളോട്​ മന്ത്രാലയം നിർദേശിച്ചു. അമിതവില ഈടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​നൽകി.

ഉത്തരവ്​ ലംഘിച്ച്​ വില വർധനവ്​ വരുത്തിയാൽ ദശലക്ഷം ദിർഹം വരെ ഫൈൻ ഈടാക്കുമെന്നും അറിയിപ്പിൽ വ്യക്​തമാക്കി​. ഏകീകൃതമായ രീതിയിൽ കമ്പനികൾ യോജിച്ച്​ വില വർധിപ്പിക്കുന്നതും അംഗീകരിക്കാനാവില്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിർമാണ സാമഗ്രികൾക്ക്​ ന്യായമായ വില ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു. നിയമം ലംഘിക്കുകയും വിലവർധനവ്​ വരുത്തുകയും ചെയ്യുന്ന കമ്പനികളെ സംബന്ധിച്ച്​ 8001222 എന്ന നമ്പറിലോ info@economy.ae എന്ന മെയിൽ വഴിയോ വിവരം അറിയിക്കാമെന്നും അധികൃതർ വ്യക്​തമാക്കി.

രാജ്യത്ത്​ ഹെവി വാഹനങ്ങളുടെ ഭാരവും വലുപ്പവും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നടപ്പിലാക്കുന്നത്​ നീട്ടിവെച്ച സാഹചര്യത്തിലാണ്​ മന്ത്രാലയം ഉത്തരവ്​ പുറപ്പെടുവിച്ചിട്ടുള്ളത്​.​യു.എ.ഇ മന്ത്രിസഭയുടെ നിർദേശപ്രകാരമാണ്​ ഹെവി വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തീരുമാനം മാറ്റിയത്.

TAGS :

Next Story