7 ഭൂഖണ്ഡങ്ങളിലെ 246 കൊടുമുടി കീഴടക്കാന്‍ യുഎഇ പര്‍വതാരോഹകന്‍

അഞ്ചുവർഷം കൊണ്ടാണ് മമാറി ലക്ഷ്യം പൂർത്തിയാക്കുക. ഇതിനകം 67 കൊടുമുടികൾ ഇദ്ദേഹം കീഴടക്കി കഴിഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-09-14 18:32:58.0

Published:

14 Sep 2021 6:32 PM GMT

7 ഭൂഖണ്ഡങ്ങളിലെ 246 കൊടുമുടി കീഴടക്കാന്‍ യുഎഇ പര്‍വതാരോഹകന്‍
X

ലോക സമാധാന സന്ദേശവുമായി യുഎഇയിലെ പർവതാരോഹകൻ ഏഴ് ഭൂഖണ്ഡങ്ങളിലെ കൊടുമുടികൾ കീഴടക്കാൻ ഒരുങ്ങുന്നു. പ്രശസ്ത ഇമറാത്തി പർവതാരോഹകൻ സഈദ് അൽ മമാറിയാണ് വേറിട്ട ദൗത്യവുമായി കൊടുമുടികൾ കയറുന്നത്.

'ദി പീക് ഫോര്‍ പീസ് മിഷന്‍' എന്ന പേരിലാണ് ഏഴ് ഭൂഖണ്ഡങ്ങളിലെ 246 നാടുകളിലെ കൊടുമുടികൾ സഈദ് അൽ മെമാറി കീഴടക്കാൻ തയാറെടുക്കുന്നത്. എവറസ്റ്റ് കീഴടക്കിയ ആദ്യ യു എ ഇ പൗരനാണ് ഇദ്ദേഹം. അഞ്ചുവർഷം കൊണ്ടാണ് മമാറി ലക്ഷ്യം പൂർത്തിയാക്കുക. ഇതിനകം 67 കൊടുമുടികൾ ഇദ്ദേഹം കീഴടക്കി കഴിഞ്ഞു. യുഎഇ പതാകയും സമാധാനത്തിനുള്ള ആഹ്വാനവുമായാണ് സഈദ് കൊടുമുടികളിൽ എത്തുക. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണ മാറ്റാനും കൂടിയാണ് ഈയാത്ര. ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യയിലും സഈദ് അൽ മെമാറി എത്തും.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ശര്‍ഖിയുടെ പിന്തുണയോടെയാണ് സമാധാന ദൗത്യം. ഫുജൈറയിൽ നടന്ന ചടങ്ങിൽ ദൗത്യത്തെ പിന്തുണക്കുന്ന ഹാദി എക്സ്ചേഞ്ച് അധികൃതർ സഈദ് അൽ മമാറിയെ ആദരിച്ചു. ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് ചടങ്ങിൽ പങ്കെടുത്തു. സമാധാന ദൗത്യത്തിനായുള്ള ഫുജൈറ അഡ്വഞ്ചേഴ്‌സ്, പീക്ക് ഫോര്‍ പീസ് മിഷന്‍ എന്നിവയുമായി തുടർന്നും കൈകോർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story