Quantcast

യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികയടക്കം രണ്ടുപേർ കൂടി നാസയിൽ പരിശീലനം പൂർത്തിയാക്കി

നൂറ അൽ മത്റൂശിയും മുഹമ്മദ് അൽ മുല്ലയുമാണ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    1 March 2024 6:55 PM GMT

നൂറ അൽ മത്റൂശിയും മുഹമ്മദ് അൽ മുല്ല
X

ദുബൈ: യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികയടക്കം രണ്ടുപേർ കൂടി നാസയിൽ പരിശീലനം പൂർത്തിയാക്കി. ഈമാസം അഞ്ചിന് രണ്ട് ബഹിരാകാശ യാത്രികർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമെന്ന് യു.എ.ഇ ബഹിരാകാശ കേന്ദ്രം അറിയിച്ചു. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രിക നൂറ അൽ മത്റൂശിയും മുഹമ്മദ് അൽ മുല്ലയുമാണ് യു.എസ് ഹൂസ്റ്റണിലെ ജോൺസൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.

യു.എ.ഇ ബഹിരാകാശ പദ്ധതിയുടെ രണ്ടാം ബാച്ചിലെ അംഗങ്ങളായ ഇവർ 2021 ലാണ് നാസ അസ്ട്രോണറ്റ് ക്ലാസ് ടെയിനിങ് പ്രോഗ്രാമിൽ പരിശീലനം ആരംഭിച്ചത്. രണ്ടുവർഷത്തിലേറെ നീണ്ട പഠനവും പരിശീലനും പൂർത്തിയാക്കിയാണ് ഇവർ പുറത്തിറങ്ങുന്നതെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ അറിയിച്ചു.

സ്പേസ് വാക്ക്, റോബോട്ടിക്സ്, സ്പേസ് സ്റ്റേഷൻ സിസ്റ്റംസ്, റഷ്യൻ ഭാഷ തുടങ്ങിയ വിഷയങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. പത്ത് ബഹിരാകാശ യാത്രികരാണ് ഇവരുടെ ബാച്ചിലുണ്ടായിരുന്നത്. കോഴ്സ് പൂർത്തിയാകുന്നതോടെ ഇവർക്ക് ബഹിരാകാശ ദൗത്യങ്ങൾക്ക് യോഗ്യരാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന 'അസ്ട്രോണറ്റ് പിൻ' സമ്മാനിക്കും. രണ്ടാമത് യു.എ.ഇ ബഹിരാകാശ പദ്ധതിയിലേക്ക് അപേക്ഷിച്ച 4,305 പേരിൽ നിന്നാണ് നൂറ അൽ മത്റൂശിയെയും മുഹമ്മദ് അൽ മുല്ലയെയും തെരഞ്ഞെടുത്തത്.

TAGS :

Next Story