Quantcast

അര്‍ജന്റീനയില്‍ മൂന്നിലൊന്ന് ശതമാനം പേരും ദരിദ്രരാണെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Ubaid

  • Published:

    29 Jan 2017 8:25 AM GMT

അര്‍ജന്റീനയില്‍ മൂന്നിലൊന്ന് ശതമാനം പേരും ദരിദ്രരാണെന്ന് റിപ്പോര്‍ട്ട്
X

അര്‍ജന്റീനയില്‍ മൂന്നിലൊന്ന് ശതമാനം പേരും ദരിദ്രരാണെന്ന് റിപ്പോര്‍ട്ട്

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് അര്ജന്റീന സര്‍ക്കാര്‍ രാജ്യത്തെ ദരിദ്രരുടെ കണക്ക് പുറത്തുവിട്ടത്

അര്‍ജന്റീനയില്‍ മൂന്നിലൊന്ന് ശതമാനം പേരും ദരിദ്രരാണെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീന സര്‍ക്കാരാണ് കഴിഞ്ഞ മൂന്ന് വര്ഷത്തെ കണക്കുകള്‍ പുറത്തുവിട്ടത്. പ്രസിഡന്റ് മൌറീഷ്യോ മാക്രിയുടെ ദാരിദ്ര നിര്‍മാര്‍ജനമെന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ് പുതിയ കണക്കുകള്‍.

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് അര്ജന്റീന സര്‍ക്കാര്‍ രാജ്യത്തെ ദരിദ്രരുടെ കണക്ക് പുറത്തുവിട്ടത്. കണക്കനുസരിച്ച് മൂന്നിലൊന്ന് ശതമാനം ജനങ്ങളും ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാത്തവരാണ്. ദാരിദ്ര നിര്‍മാര്‍ജനമെന്ന പ്രസിഡന്റ് മൊറീഷ്യോ മാക്രിയുടെ ലക്ഷ്യത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ കണക്കുകള്‍. എന്നാല്‍ ഇപ്പോഴത്തെ ഈ കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും യഥാര്‍ഥ കണക്കെടുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് മൊറീഷ്യോ മാക്രി പറഞ്ഞു. കുറച്ചുമാസങ്ങളായി അര്ജന്റീനയിലെ സാമ്പത്തികാവസ്ഥ വളരെ മോശമായി തുടരുകയാണ്. പണത്തിന്റെ മൂല്യം ഉയര്‍ത്തിയും സബ്സിഡികള്‍ ഉയര്‍ത്തിയും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുതിയ സര്‍ക്കാര്‍ നടത്തുന്നത്.

എന്നാല്‍ ഈ സാമ്പത്തിക നടപടികള്‍ വിലക്കയറ്റത്തിലേക്കാണ് നയിച്ചത്. സര്‍ക്കാര്‍ നിലകൊള്ളുന്നത് പണക്കാര്‍ക്ക് വേണ്ടിയാണെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ജനങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യവും ജോലിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്.

TAGS :

Next Story