Quantcast

കുറ്റവാളികളെ 'കിട്ടാനില്ലാതെ' ജയിലുകള്‍ അടച്ചുപൂട്ടുന്ന രാജ്യം

MediaOne Logo

admin

  • Published:

    11 Nov 2017 6:58 AM GMT

കുറ്റവാളികളെ കിട്ടാനില്ലാതെ ജയിലുകള്‍ അടച്ചുപൂട്ടുന്ന രാജ്യം
X

കുറ്റവാളികളെ 'കിട്ടാനില്ലാതെ' ജയിലുകള്‍ അടച്ചുപൂട്ടുന്ന രാജ്യം

നെതര്‍ലന്‍ഡ്സ് എന്ന രാജ്യം അപൂര്‍വമായൊരു പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ ഈ പ്രതിസന്ധി സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നത് സ്വപ്‍നതുല്യമായ സമാധാന ജീവിതവും.

നെതര്‍ലന്‍ഡ്സ് എന്ന രാജ്യം അപൂര്‍വമായൊരു പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ ഈ പ്രതിസന്ധി സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്നത് സ്വപ്‍നതുല്യമായ സമാധാന ജീവിതവും. സംഭവം വേറൊന്നുമല്ല, ഈ രാജ്യത്ത് കുറ്റവാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നു. ജയിലുകള്‍ നിറ‍ക്കാന്‍ മാത്രം കുറ്റവാളികള്‍ ഈ രാജ്യത്തില്ലത്രേ. അതുകൊണ്ട് തന്നെ അന്തേവാസികളില്ലാതെ ഉപയോഗശൂന്യമായ 19 ജയിലുകളാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത്. അടുത്ത അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ കുറ്റകൃത്യ നിരക്ക് വെറും 0.9 ശതമാനത്തിലേക്ക് താഴുമെന്നും ഡച്ച് നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 1900 ജയില്‍ ജീവനക്കാര്‍ക്കാണ് ഇതോടെ ജോലി നഷ്ടപ്പെടുക. മൂന്നിലൊന്ന് ജയിലുകളിലും അന്തേവാസികളില്ല. ജയില്‍പുള്ളികളില്ലാതെ ജയിലുകള്‍ സംരക്ഷിക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകുകയും ചെയ്യും. ഇതിനിടെ ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു വഴിയും നെതര്‍ലന്‍ഡ്സ് കണ്ടെത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നു കുറ്റവാളികളെ ഇറക്കുമതി ചെയ്ത് ജയിലുകളില്‍ പാര്‍പ്പിക്കുകയെന്നതാണ് പുതിയ വഴി. ഇതിന്റെ ഭാഗമായി ബെല്‍ജിയം, നോര്‍വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു കുറ്റവാളികളെ നെതര്‍ലന്‍ഡ്സ് തങ്ങളുടെ ജയിലുകളിലേക്ക് എത്തിച്ചു തുടങ്ങി കഴിഞ്ഞു.

TAGS :

Next Story