Quantcast

പാല്‍മിറയില്‍ കുഴിച്ചിട്ട മൈനുകള്‍ റഷ്യന്‍ സൈന്യം നിര്‍വീര്യമാക്കി തുടങ്ങി

MediaOne Logo

admin

  • Published:

    5 May 2018 2:18 PM GMT

പാല്‍മിറയില്‍ കുഴിച്ചിട്ട മൈനുകള്‍ റഷ്യന്‍ സൈന്യം നിര്‍വീര്യമാക്കി തുടങ്ങി
X

പാല്‍മിറയില്‍ കുഴിച്ചിട്ട മൈനുകള്‍ റഷ്യന്‍ സൈന്യം നിര്‍വീര്യമാക്കി തുടങ്ങി

ലോക പൈതൃക കേന്ദ്രമായ പാല്‍മിറ 2015 മുതല്‍ ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു.

സിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ ഐഎസ് തീവ്രവാദികള്‍ കുഴിച്ചിട്ട മൈനുകള്‍ റഷ്യന്‍ സൈന്യം നിര്‍വീര്യമാക്കി തുടങ്ങി. റഷ്യന്‍ സേനയുടെ സഹായത്താല്‍ മാസങ്ങള്‍ക്ക് മുന്പാണ് ഐഎസ് നിയന്ത്രണത്തില്‍ നിന്ന് പാല്‍മിറതിരിച്ചുപിടിച്ചത്.

ലോക പൈതൃക കേന്ദ്രമായ പാല്‍മിറ 2015 മുതല്‍ ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു. പൌരാണിക നഗരം തീവ്രവാദികളുടെ കൈയില്‍ അകപ്പെട്ടതോടെ ഇവിടെയുണ്ടായിരുന്ന പല പുരാതന കെട്ടിടങ്ങളും നശിപ്പിക്കപ്പെടുകയുണ്ടായി. പാല്‍മിറ ഐഎസ് തീവ്രവാദികളുടെ കൈയില്‍പ്പെട്ട സമയത്ത് കുഴിച്ചിട്ട മൈനുകളാണ് ഇപ്പോള്‍ റഷ്യന്‍ സേന നിര്‍വീര്യമാക്കികൊണ്ടിരിക്കുന്നത്. ഇതിനായി റഷ്യന്‍ സേനയിലെ വിദഗരും പ്രത്യേകം റിമോട്ട് കണ്‍ട്രോള്‍ ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.

ഐഎസ് തീവ്രവാദികളില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് റഷ്യന്‍ സേനയും സിറിയന്‍ സേനയും ചേര്‍ന്ന് പാല്‍മിറ തിരികെപിടിച്ചത്. മൈനുകള്‍ നിര്‍വീര്യമാക്കുന്ന പ്രവൃത്തി ഉടന്‍ ഉണ്ടാവുമെന്ന് അന്ന് റഷ്യന്‍ സേന പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പ്രദേശത്തെ പഴയപോലെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സിറിയന്‍ സര്‍ക്കാര്‍.

TAGS :

Next Story