Quantcast

ജിസിസി രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​ ഘാന താൽക്കാലികമായി നിർത്തി

MediaOne Logo

Jaisy

  • Published:

    8 May 2018 2:21 PM GMT

ജിസിസി രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​  ഘാന താൽക്കാലികമായി നിർത്തി
X

ജിസിസി രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​ ഘാന താൽക്കാലികമായി നിർത്തി

ഘാന തൊഴിൽ മന്ത്രിയെ ഉദ്ധരിച്ച്​ ഔദ്യോഗിക വാർത്താ ഏജൻസിയാണിക്കാര്യം റിപ്പോർട്ട്​ ചെയ്തത്​.

ആഫ്രിക്കൻ രാജ്യമായ ഘാന ജിസിസി രാജ്യങ്ങളിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ്​ താൽക്കാലികമായി നിർത്തി. ഘാന തൊഴിൽ മന്ത്രിയെ ഉദ്ധരിച്ച്​ ഔദ്യോഗിക വാർത്താ ഏജൻസിയാണിക്കാര്യം റിപ്പോർട്ട്​ ചെയ്തത്​. ഗാർഹിക ജോലിക്കാരുടെ ക്ഷാമം നേരിടുന്ന കുവൈത്തിന് തിരിച്ചടിയാണ് ഘാനയുടെ തീരുമാനം .

2000ത്തിലേറെ ഘാനക്കാരായ ഗാർഹികത്തൊഴിലാളികളാണ്​ ഗൾഫ്​ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്​. തൊഴിലാളികൾ ശാരീരിക പീഡനങ്ങൾക്കും തൊഴിൽ ചൂഷണത്തിനും വിധേയമാവുന്നു എന്ന​ പരാതിയെ തുടർന്നാണ്​ നടപടി. ഇതേ കാരണത്താൽ ഇന്തോനേഷ്യയും , ശ്രീലങ്കയും കുവൈത്തിലേക്കുള്ള ഹൗസ്‌മൈഡ് റിക്രൂട്ട്മെന്റ് നിർത്തിവെച്ചിരിക്കുകയാണ്. ജോലിക്കാർ ക്രിമിനൽ സ്വഭാവം കാണിക്കുന്നു എന്ന കാരണം മുൻനിർത്തി ഇത്യോപ്യയിൽനിന്നുള്ള റിക്രൂട്ട്മെന്റ്​ കുവൈത്ത് തന്നെ നിർത്തിയിട്ടുമുണ്ട്​. ഇ​ന്ത്യയിൽനിന്നും നിലവിൽ കുവൈത്തിലേക്ക്​ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ്​ നടക്കുന്നില്ല. ഇതെല്ലാം ഗാർഹിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാമാകാൻ കാരണമായിട്ടുണ്ട് . നിലവിൽ ഫിലിപ്പൈൻസിൽ നിന്നാണ് കൂടുതൽ ഗാർഹിക ജോലിക്കാർ എത്തുന്നത്. കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ അയക്കുന്നത് നിർത്തിവെക്കാൻ ഫിലിപ്പൈൻസ്​ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റ്​ പുനരാരംഭിക്കാൻ കുവൈത്ത്​ ചർച്ചകൾ നടത്തിവരികയാണ്​. 2016 ജൂലൈയിൽ പുതിയ ഗാർഹികത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നതിന്​ ശേഷം ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട്​ 1,800 കേസുകളാണ്​ രജിസ്റ്റർ ചെയ്തത്​. 148 കേസുകളാണ്​ കോടതിയിലെത്തിയത്​. ഇവയിൽ ഭൂരിഭാഗത്തിലും തൊഴിലാളികൾക്ക്​ അനുകൂലമായ വിധിയാണ്​ ഉണ്ടായത്​.

TAGS :

Next Story