Quantcast

വിമാനങ്ങളിൽ ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങളുടെ​ വിലക്കിന് പിന്നില്‍ അമേരിക്കയുടെ കച്ചവട താൽപര്യം

MediaOne Logo

Ubaid

  • Published:

    5 Jun 2018 7:05 PM GMT

വിമാനങ്ങളിൽ ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങളുടെ​ വിലക്കിന് പിന്നില്‍ അമേരിക്കയുടെ കച്ചവട താൽപര്യം
X

വിമാനങ്ങളിൽ ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങളുടെ​ വിലക്കിന് പിന്നില്‍ അമേരിക്കയുടെ കച്ചവട താൽപര്യം

സുരക്ഷാ കാരണം മുൻനിർത്തിയാണ്​ കഴിഞ്ഞ ദിവസം മുതൽ ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് ഇലക്​ട്രോണിക്​സ്​ ഉപകരണ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ്​ ​ട്രംപ്​ ഭരണകൂടത്തിന്റെ വാദം

പശ്​ചിമേഷ്യൻ നഗ​രങ്ങളിൽ നിന്ന്​ അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയ നടപടിക്കു പിന്നിൽ അമേരിക്കയുടെ കച്ചവട താൽപര്യമാണെന്ന്​ വിലയിരുത്തൽ. സുരക്ഷാ കാരണങ്ങളുടെ പേരിൽ മുസ്​ലിം രാജ്യങ്ങളിലെ വിമാന കമ്പനികളുടെ സർവീസുകൾക്ക്​ മാത്രം ഉപാധികൾ നിർണയിച്ചതാണ്​ സംശയം ബലപ്പെടുത്തുന്നത്​.

സുരക്ഷാ കാരണം മുൻനിർത്തിയാണ്​ കഴിഞ്ഞ ദിവസം മുതൽ ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് ഇലക്​ട്രോണിക്​സ്​ ഉപകരണ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ്​ ​ട്രംപ്​ ഭരണകൂടത്തിന്റെ വാദം. എന്നാൽ ദുബൈ ഉൾപ്പെടെയുള്ള അറബ്​ നഗരങ്ങളിൽ നിന്ന്​ സർവീസ്​ നടത്തുന്ന അമേരിക്കയുടെയും യൂറോപ്യൻ കമ്പനികളുടെയും വിമാനങ്ങളിൽ ഇലക്​​േട്രാണിക്​സ്​ ഉപകരണങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്താത്തത്​ എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നു. പല അറബ്​ മാധ്യമങ്ങളും ഇക്കാര്യം ഉന്നയിക്കുന്നുണ്ട്​. അമേരിക്കയിലും യൂറോപ്പിലും പിടിമുറുക്കിയ ഗൾഫ്​ വിമാന കമ്പനികളുടെ സ്വാധീനം ദുർബലപ്പെടുത്താനുള്ള നീക്കം തന്നെയാണ്​ പിന്നിലെന്ന ധാരണയും ബലപ്പെടുയാണ്​.

അമേരിക്കയിൽ എമിറേറ്റ്​സ്​ എയർലൈൻസി​െൻറയും മറ്റും സർവീസുകൾക്ക്​ നിയന്ത്രണം വേണമെന്ന ആവശ്യവുമായി നേരത്തെ യുനൈറ്റഡ്​, ഡെൽറ്റ എയർലൈൻസുകൾ രംഗത്തുണ്ട്​. .എസിലെ പതിനയ്യായിരത്തോളം സർക്കാർ ജീവനക്കാരു​െട യാത്രകൾ എമിറേറ്റ്​സ്​ മുഖേനയാക്കാനുള്ള തീരുമാനവും എതിർപ്പിനിടയാക്കിയ ഘടകമാണ്​. ഒടുവിൽ നിയമ പോരാട്ടത്തിലൂടെയാണ്​ എമിറേറ്റ്​സും ഖത്തർ എയർവേസും യു.എസ്​ വിമാന കമ്പനികളുടെ നീക്കം പൊളിച്ചത്​. എന്നാൽ ട്രംപ്​ അധികാരത്തിൽ വന്നതോടെ യു.എസ്​ വിമാന കമ്പനികൾ വീണ്ടും സജീവമായി. തുടർന്നാണ്​ ദുബൈ ഉൾ​െപ്പടെ പശ്​ചിമേഷ്യൻ നഗരങ്ങളിൽ നിന്ന്​ അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ ലാപ്‌ടോപ്, ക്യാമറ, ഐപാഡ് തുടങ്ങിയ ഉപകരണങ്ങള്‍ വിമാനയാത്രയില്‍ ഹാന്‍ഡ് ബാഗേജില്‍ ഉൾപ്പെടുത്തരുതെന്ന​ നിർദേശം വരുന്നത്​. താൽക്കാലികം മാ​ത്രമായിരിക്കും വിലക്ക്​ എന്നായിരുന്നു സൂചന. എന്നാൽ പെ​െട്ടന്നൊന്നും വിലക്ക്​ പിൻവലിക്കില്ലെന്നാണ്​ വിവരം. യു.എസ്​ നടപടി വന്നതോടെ ഇന്ത്യയിൽ നിന്നും മറ്റും അമേരിക്കയിലേക്ക്​ പോകേണ്ട നൂറുകണക്കിന്​ യാത്രക്കാരാണ്​ ഗൾഫ്​ വിമാന കമ്പനികളെ കൈവിട്ടു.

ഗൾഫ്​ മേഖലയിലെ പ്രധാന വിമാന കമ്പനികളായ എമിറേറ്റ്​സ്​, ഇത്തിഹാദ്​, ഖത്തർ എയർവേസ്​, സൗദിയ എന്നിവക്ക്​ ഇതുമൂലം ഉണ്ടാകുന്ന നഷ്​ടം വളരെ വലുതായിരിക്കും. ബിസിനസ്​ പ്രമുഖർക്കും മറ്റും തങ്ങളുടെ ഓഫീസ്​ ആവശ്യങ്ങൾക്ക്​ ദീർഘയാത്രയിൽ ലാപ്​ടോപ്പ്​ ഉപയോഗം നിർബന്​ധമാണെന്നിരിക്കെ, ഗൾഫ്​ വിമാന കമ്പനികൾ ധർമസങ്കടത്തിലാണ്​.

അമേരിക്കയും അറബ്​ ലോകവും തമ്മിലെ ബന്ധം കൂടുതൽ തകരുന്നതിലാകും ഇത്തരം ഏകപക്ഷീയ നടപടികൾ അവസാനിക്കുകയെന്ന മുന്നറിയിപ്പാണ്​ രാഷ്​ട്രീയ നിരീക്ഷകർ നൽകുന്നത്​.

TAGS :

Next Story