Quantcast

ജര്‍മനിയില്‍ മുസ്‍ലിം വിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് ഇസ്‍‍ലാം മതം സ്വീകരിച്ചു

MediaOne Logo

Sithara

  • Published:

    6 Jun 2018 6:03 AM GMT

ജര്‍മനിയില്‍ മുസ്‍ലിം വിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് ഇസ്‍‍ലാം മതം സ്വീകരിച്ചു
X

ജര്‍മനിയില്‍ മുസ്‍ലിം വിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് ഇസ്‍‍ലാം മതം സ്വീകരിച്ചു

കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്‍റന്‍ബര്‍ഗ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ആര്‍തര്‍ വാഗ്നറാണ് ഇസ്‍ലാം മതം സ്വീകരിച്ച് എഎഫ്ഡി പാര്‍ട്ടി വിട്ടത്.

ജര്‍മനിയിലെ മുസ്‍ലിം വിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) യുടെ മുതിര്‍ന്ന നേതാവ് ഇസ്‍ലാം മതം സ്വീകരിച്ചു. കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്‍റന്‍ബര്‍ഗ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ആര്‍തര്‍ വാഗ്നറാണ് ഇസ്‍ലാം മതം സ്വീകരിച്ച് പാര്‍ട്ടി വിട്ടത്.

ഇസ്‍ലാമിന് ജര്‍മനിയില്‍ ഒരു സ്ഥാനവുമില്ല, ജര്‍മനിയിലെ ഇസ്‍ലാമികവല്‍ക്കരണത്തിന് എതിരെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് കഴിഞ്ഞ വര്‍ഷം എഎഫ്ഡി പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇസ്‍ലാം വിരുദ്ധത പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഇസ്‍ലാം മതം സ്വീകരിച്ച് പാര്‍ട്ടി വിട്ടത് എഎഫ്ഡിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ മതംമാറ്റം വ്യക്തിപരമായ കാര്യമാണെന്ന് എഎഫ്ഡി വക്താവ് ഡെര്‍ ടഗസ്പിഗല്‍ പ്രതികരിച്ചു. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന വാഗ്നര്‍ 2015ലാണ് എഎഫ്ഡിയിലെത്തിയത്. മതംമാറ്റം തന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ വാഗ്നര്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

മുസ്‍ലിം വിരുദ്ധതയ്ക്കൊപ്പം അഭയാര്‍ഥി പ്രവാഹത്തിനും കുടിയേറ്റത്തിനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടി കൂടിയാണ് എഎഫ്ഡി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ട് നേടി പാര്‍ലമെന്‍റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി എഎഫ്ഡി മാറി. മുസ്‍ലിം വിരുദ്ധ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്‍റെ ഇസ്‍ലാമിലേക്കുള്ള പരിവര്‍ത്തനം ജര്‍മനിയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

TAGS :

Next Story