Quantcast

ആണവ കരാര്‍ ലംഘിക്കുകയാണെങ്കില്‍‍ അമേരിക്ക ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍

MediaOne Logo

Jaisy

  • Published:

    6 Jun 2018 1:25 AM GMT

ആണവ കരാര്‍ ലംഘിക്കുകയാണെങ്കില്‍‍ അമേരിക്ക ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍
X

ആണവ കരാര്‍ ലംഘിക്കുകയാണെങ്കില്‍‍ അമേരിക്ക ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍

കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നതായും ജവാദ് ഷെരീഫ് പറഞ്ഞു

അമേരിക്കക്കെതിരെ മുന്നറിയിപ്പുമായി ഇറാന്‍. ആണവ കരാര്‍ ലംഘിക്കുകയാണെങ്കില്‍‍ അമേരിക്ക ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷെരീഫ്. കരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നതായും ജവാദ് ഷെരീഫ് പറഞ്ഞു.

ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ നീക്കത്തെ ശക്തമായ നേരിടാനുള്ള ഒരുക്കത്തിലാണ് ഇറാന്‍. ഇതിന് പിന്നാലെയാണ് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷെരീഫ് വീണ്ടും രംഗത്തെത്തിയത്. കരാര്‍ ലംഘിക്കുകയോ പിന്മാറുകയോ ചെയ്യുകയാണെങ്കില്‍ അതിന്റെ പ്രത്യാഖാതം വലുതാണെന്നും അത് നേരിടാന്‍ അമേരിക്ക തയ്യാറായിക്കൊള്ളൂവെന്നും ജവാദ് ഷെരീഫ് പറയുന്നു. ഇതൊരു ഭീഷണിയല്ല. അമേരിക്കയുടെ തീരുമാനത്തെ ഭീഷണിപ്പെടുത്തി നേരിടാനും ഇറാന്‍ തയ്യാറാല്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക കരാറില്‍നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലഭിച്ചിരുന്നതായും ജവാദ് ഷെരീഫ് വ്യക്താമാക്കി. അതേസമയം കരാറില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തെ വിദേശകര്യമന്ത്രി എതിര്‍ത്തു. നേരത്തെ ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്ത് ജവാദ് ഷെരീഫ് രംഗത്തെത്തിയിരുന്നു.തീരുമാനം പുനപരിശോധിക്കേണ്ടതുണ്ടെന്നും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story