Quantcast

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; അന്വേഷണം അവസാനഘട്ടത്തില്‍

MediaOne Logo
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; അന്വേഷണം അവസാനഘട്ടത്തില്‍
X

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; അന്വേഷണം അവസാനഘട്ടത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഭരണഘടനാ ലംഘനവും നടന്നതായും അന്വേഷണ സംഘം കണ്ടെത്തി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം അവസാനഘട്ടത്തില്‍. ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ തെരഞ്ഞെടുപ്പ് പ്രചാരകന്‍ പോള്‍ മാന്‍ഫോര്‍ടിനെതിരെ തെളിവുകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഭരണഘടനാ ലംഘനവും നടന്നതായും അന്വേഷണ സംഘം കണ്ടെത്തി.

അമേരിക്കന്‍ തെരഞ്ഞടുപ്പില്‍ റഷ്യന്‍ സഹായത്തോടെയാണ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സ്‍പെഷ്യല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ റോബര്‍ട്ട് മുള്ളറാണ് മാന്‍ഫോര്‍ട്ടിനെതിരായ തെളിവുകള്‍ പുറത്തുവിട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ഭരണഘടനാ ലംഘനങ്ങള്‍ നടന്നതായും സ്പെഷ്യല്‍ കൌണ്‍സില്‍ കണ്ടെത്തി. ആരോപണ വിധേയരായ മുഴുവന്‍ ആളുകളുടെയും വീടുകളിലും ഓഫീസുകളിലുമടക്കം റെയ്ഡുകള്‍ നടത്തിയാണ് സ്പെഷ്യല്‍ കൌണ്‍സില്‍ തെളിവുകള്‍ ശേഖരിച്ചത്.

അന്വേഷണത്തെ തുടര്‍ന്ന് നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ റിക്ക് ഗേറ്റ് അടക്കമുള്ളവര്‍ കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ പോൾ മാൻഫോർട്ട് നിഷേധിച്ചിരുന്നു. താൻ നിരപരാധിയാണെന്നും മ്യുള്ളർ തന്റെ അന്വേഷണാധികാരപരിധി കടന്നാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമായിരുന്നു മാന്‍ഫോര്‍ട്ടിന്റെ വാദം. അന്വേഷണം അവസാനഘട്ടത്തിലേക്കടുത്തതോടെ മാന്‍ഫോര്‍ട്ടിനെതിരായി പുറത്തു വരുന്ന വിവരങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തെയും വൈറ്റ് ഹൌസിനെയും പിടിച്ച് കുലുക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

Next Story