Quantcast

പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ നാശം വിതച്ച് കലാപകാരികള്‍; സ്കൂളുകളും കെട്ടിടങ്ങളും തീയിട്ടു

അമ്പതിലേറെ കാറുകളും സ്കൂളുകളും മറ്റു കെട്ടിടങ്ങളും കലാപകാരികള്‍ തീയിട്ടു. തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    7 July 2018 2:46 AM GMT

പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ നാശം വിതച്ച് കലാപകാരികള്‍; സ്കൂളുകളും കെട്ടിടങ്ങളും തീയിട്ടു
X

പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നാന്റസ് നഗരത്തില്‍ നാശം വിതച്ച് കലാപകാരികള്‍. അമ്പതിലേറെ കാറുകളും സ്കൂളുകളും മറ്റു കെട്ടിടങ്ങളും കലാപകാരികള്‍ തീയിട്ടു. തീ പടരാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തുടര്‍ച്ചയായി മൂന്നാമത്തെ രാത്രിയാണ് കലാപകാരികള്‍ അക്രമം നടത്തുന്നത്. സ്കൂളിനും പ്രദേശത്തെ ഗ്യാസ് സ്റ്റേഷനും ആക്രമണത്തില്‍ കാര്യമായി കേടുപാടുകള്‍ സംഭവിച്ചു. തീപിടിത്തത്തില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനായി തീ അണക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായിത്തന്നെ നടക്കുന്നുണ്ട്.

ജൂലൈ 3 ചൊവ്വാഴ്ചയാണ് അക്രമങ്ങളുടെ തുടക്കം. റോഡില്‍ വാഹന പരിശോധനക്കിടെ കാര്‍ പുറകോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പൊലീസ് വെടിവെച്ചതാണ് അക്രമങ്ങള്‍ക്ക് കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് കലാപകാരികള്‍ രംഗത്തുവന്നു. പിന്നീട് പൊലീസും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ഇതിന് ശേഷമാണ് വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ തീ ആക്രമണം ഉണ്ടായത്.

TAGS :

Next Story