Quantcast

വ്യാപാര പിരിമുറുക്കങ്ങൾ അവസാനിപ്പിക്കാന്‍ ഡബ്ള്യൂ.റ്റി.ഒയുടെ നിര്‍ദ്ദേശം

ലോകസാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വ്യാപാര നയങ്ങളിൽ നിന്ന് പിന്മാറാനാണ് ഡബ്ള്യൂ.റ്റി.ഒ ആവശ്യപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 July 2018 4:15 AM GMT

വ്യാപാര പിരിമുറുക്കങ്ങൾ അവസാനിപ്പിക്കാന്‍ ഡബ്ള്യൂ.റ്റി.ഒയുടെ നിര്‍ദ്ദേശം
X

വ്യാപാര പിരിമുറുക്കങ്ങൾ അവസാനിപ്പിക്കാനും ലഘൂകരിക്കാനും രാജ്യങ്ങൾക്ക് ലോകവ്യാപാര സംഘടനയുടെ നിർദ്ദേശം. ലോകസാമ്പത്തിക വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന വ്യാപാര നയങ്ങളിൽ നിന്ന് പിന്മാറാനാണ് ഡബ്ള്യൂ.റ്റി.ഒ ആവശ്യപ്പെട്ടിരിക്കുന്നത്.

ജി 20 രാജ്യങ്ങളിലെ വ്യാപാര നിയന്ത്രണങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ലോകവ്യാപാരസംഘടന പ്രസിദ്ധപ്പെടുത്തി. 2017 ഒക്ടോബർ മുതൽ 2018 മെയ് വരെയുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധപ്പെടുത്തിയത്.39 പുതിയ വ്യാപാര നിയന്ത്രണങ്ങളാണ് ഇക്കാലയളവിൽ ജി 20 രാജ്യങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. മുൻ വർഷത്തേക്കാൾ ഇരട്ടിയാണിത്. ഇരുമ്പ്, സ്റ്റീൽ, പ്ലാസ്റ്റിക്, വാഹനങ്ങൾ എന്നിവയുടെ വ്യാപാരത്തെയാണ് ഇത് ബാധിക്കുക. ഡബ്ള്യൂ.റ്റി.ഒയുടെ റിപ്പോർട്ടിൽ ഒരു രാജ്യത്തിനെയും പേരെടുത്ത് പരാമർശിച്ചിട്ടില്ല. എന്നാൽ ഈ വർഷം ആദ്യം മുതൽ വിവിധ തരം താരിഫുകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വൈരികളോട് താരിഫിലൂടെ പകരം വീട്ടുകയെന്നതാണ് പല രാജ്യങ്ങളുടേയും ഇപ്പോഴത്തെ രീതിയെന്ന് ലോക വ്യാപാരസംഘടന വക്താവ് ഡാന്‍ പ്രുസിന്‍ വ്യക്തമാക്കി.

ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന നികുതി ഏർപ്പെടുത്തിയതിന് പ്രതികാര നടപടിയായി ചൈന കഴിഞ്ഞ ദിവസം ഉയർന്ന നികുതിയാണ് ചുമത്തിയത്. ഈ വ്യാപാരയുദ്ധം കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്. ലോക വ്യാപാര സംഘടന ആര്‍ക്കും എതിരല്ല.എന്നാല്‍ അമേരിക്കയുടെ ചില നിലപാടുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story