Quantcast

കുടിയേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍

സ്വീഡനില്‍ ഇന്ന് പൊതു തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്  കുടിയേറ്റക്കാരെ ചൊല്ലി അഭിപ്രായ ഭിന്നതകള്‍

MediaOne Logo

Web Desk

  • Published:

    9 Sep 2018 3:22 AM GMT

കുടിയേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍
X

ഇന്ന് പൊതു തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വീഡനിലെ കുടിയേറ്റക്കാരെ ചൊല്ലി അഭിപ്രായ ഭിന്നതകള്‍. കുടിയേറ്റക്കാര്‍ക്കെതിരെ നിലപാടെടുത്തവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ രംഗത്തെത്തി. അതേസമയം തെരെഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടികള്‍ അവസാനവട്ട പരിശ്രമത്തിലുമാണ്. പോളിങ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഇത്തവണ 1,63.000 കുടിയേറ്റക്കാര്‍ രാജ്യത്തുണ്ട്. ഇതിനിടയിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. 2015ലായിരുന്നു കുടിയേറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി കൊടുത്തത്. കുടിയേറ്റക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരായ പരാമര്‍ശങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളെയും നേതാക്കന്മാരെയും വിമര്‍ശിച്ചുകൊണ്ട് സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്‍ രംഗത്തുവന്നു., വംശീയപരപമായി പ്രതികരിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിന്റെ യൂറോപ്യന്‍ മൂല്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണെന്ന് ആരോപിച്ചു . വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരായ നിലപാടില്‍നിന്ന് ഒരടി പോലും പിറകോട്ടില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. അവര്‍ വീണ്ടും വീണ്ടും അവരുടെ നാസിസവും വംശീയതയുമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ യൂറോപ്യന്‍ യൂണിയനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, നമ്മള്‍ കൂടുതല്‍ സഹകരിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

കുടിയേറ്റക്കാര്‍ തൊഴില്‍ രഹിതരാണെന്നും അവര്‍ക്ക് സ്വീഡന്‍കാരാകാന്‍ കഴിയില്ലെന്നും ജോലി കിട്ടാന്‍ പ്രയാസമാണെന്നൊക്കെയാണ് അവര്‍ക്കെതിരായ ചില പരാമര്‍ശങ്ങള്‍.

TAGS :

Next Story