Quantcast

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡന് വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    26 March 2019 8:09 AM GMT

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡന് വധഭീഷണി; പൊലീസ് അന്വേഷണം ആരംഭിച്ചു
X

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡന് ട്വിറ്റര്‍ വഴി ലഭിച്ച വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡന് വധഭീഷണി ഉയര്‍ന്നത്. ‘അടുത്തത് നീയാണ്’ എന്നര്‍ത്ഥമുള്ള ‘യൂ ആര്‍ നെക്സ്റ്റ്’ എന്നാണ് ട്വിറ്ററിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ട്വീറ്റ് ചെയ്ത് 48 മണിക്കൂറിനകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തിട്ടുണ്ട്. ജസിന്‍ഡ ആർഡനെയും ന്യൂസിലാന്റ് പൊലീസിനെയും ടാഗ് ചെയ്തിട്ടുള്ള വേറൊരു പോസ്റ്റിലും ‘നെക്സ്റ്റ് ഈസ് യൂ’ എന്ന ഭീഷണി സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ഈ അക്കൗണ്ടും ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. സസ്പെന്റ് ചെയ്ത രണ്ട് അക്കൗണ്ടുകളിലും മുസ്‌ലിം വിരുദ്ധവും വംശീയവുമായ ഉള്ളടക്കങ്ങളടങ്ങിയിരുന്നു. ന്യൂസിലാന്റ് പൊലീസിന്റെ ശ്രദ്ധയില്‍ കമന്റുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിലാണെന്നും ന്യൂസിലാന്റ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസിലാന്റിനെയും ലോകത്തേയും ഒരുപോലെ ഞെട്ടിച്ച് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ കഴിഞ്ഞ 15നാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

TAGS :

Next Story