Quantcast

സ്‌പെയിനില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ നീട്ടും, കോവിഡ് മരണങ്ങള്‍ കുറയുന്നു

അതേസമയം ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ സ്‌പെയിന്‍ ഇറ്റലിയേയും മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്തി...

MediaOne Logo

Web Desk

  • Published:

    4 April 2020 1:59 PM GMT

സ്‌പെയിനില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ നീട്ടും, കോവിഡ് മരണങ്ങള്‍ കുറയുന്നു
X

യൂറോപില്‍ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്‌പെയിന്‍ ലോക്ഡൗണ്‍ ഏപ്രില്‍ 26 വരെ നീട്ടുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസാണ് രാജ്യത്ത് 15 ദിവസം കൂടി ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും സ്‌പെയിനില്‍ പൊതുവെ കോവിഡ് മരണങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ടുണ്ട്.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസില്ലാക്കുന്നുവെന്നും എല്ലാവര്‍ക്കും കഷ്ടപ്പാടുകളുടെ ദിനങ്ങളാണെന്നുമാണ് ജനങ്ങളെ അഭിസംബോധന ചെയ്യവേ സ്്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് പറഞ്ഞത്. നിലവില്‍ ഏപ്രില്‍ 11 വരെയായിരുന്നു സ്‌പെയിനില്‍ ലോക്ഡൗണ്‍ ഉണ്ടായിരുന്നത്. ഇതാണ് 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ ശ്രമിക്കുന്നത്. ഇതിന് സ്പാനിഷ് മന്ത്രിസഭയുടേയും കോണ്‍ഗ്രസിന്റേയും അനുമതി ലഭിക്കേണ്ടതുണ്ട്.

ये भी पà¥�ें- ജീവിതം പോലെ, മരണത്തിലും ലോകത്തിന് പ്രചോദനമായി അരീമ നസ്രീന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ 7026 പുതിയ കോവിഡ് രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്‌പെയിനിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,24,736ലെത്തി. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിന്‍ ഇറ്റലിയെ(1,19,827) മറികടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 809 പേര്‍ കോവിഡ് ബാധിച്ചതോടെ സ്‌പെയിനില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,744 ആയി.

അതേസമയം ദിവസേനയുള്ള മരണത്തിന്റെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് സ്‌പെയിന് ആശ്വാസകരമാണ്. കഴിഞ്ഞ വ്യാഴാഴ്ച്ച 950 പേരും വെള്ളിയാഴ്ച്ച 932 പേരുമാണ് സ്‌പെയിനില്‍ കോവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച്ച മരണസംഖ്യ 809 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായാണ് കോവിഡ് മരണ നിരക്ക് കുറയുന്നതെന്നാണ് സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കരുതുന്നത്.

TAGS :

Next Story