Quantcast

സൂഫി സംഗീത ഗുരു രാഗ് റസാഖ് വീണ്ടും പൊതുവേദിയില്‍

MediaOne Logo

Subin

  • Published:

    3 March 2017 5:37 PM GMT

സൂഫി സംഗീത ഗുരു രാഗ് റസാഖ് വീണ്ടും പൊതുവേദിയില്‍
X

സൂഫി സംഗീത ഗുരു രാഗ് റസാഖ് വീണ്ടും പൊതുവേദിയില്‍

കാല്‍നൂറ്റാണ്ടിന്റെ ഇടവേള അവസാനിപ്പിച്ചാണ് രാഗ് റസാഖ് എന്നറിയപ്പെടുന്ന എ സി അബ്ദുല്‍ റസാഖ് ടൗണ്‍ഹാളില്‍ പാടിയത്

കോഴിക്കോടിനെ സംഗീതസാന്ദ്രമാക്കി സൂഫി സംഗീത ഗുരു രാഗ് റസാഖ് വീണ്ടും പൊതുവേദിയിലെത്തി. കാല്‍നൂറ്റാണ്ടിന്റെ ഇടവേള അവസാനിപ്പിച്ചാണ് രാഗ് റസാഖ് എന്നറിയപ്പെടുന്ന എ സി അബ്ദുല്‍ റസാഖ് ടൗണ്‍ഹാളില്‍ പാടിയത്. ആര്‍ട്ടിസ്റ്റ്‌സ് കളക്ടീവും കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് നിറഞ്ഞ സദസ്സും സാക്ഷിയായി.

പൊതുവേദികളില്‍ പാടുന്നതിന് പകരം സൂഫീ സംഗീതത്തിന്റെയും മെഹ്ഫിലുകളുടെയും ലോകത്ത് തന്റേതായ അന്വേഷണങ്ങളിലായിരുന്നു രാഗ് റസാഖ്. സമകാലീനരായിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദറും എംഎസ് ബാബുരാജുമൊക്കെ പ്രശസ്തിയുടെ പടവുകള്‍ കയറിയപ്പോള്‍ റസാഖ് വഴിമാറി നടന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ടൗണ്‍ഹാളിലെ നിറഞ്ഞ സദസ്സിനുമുന്‍പിലെത്തിയ അദ്ദേഹം പറഞ്ഞു. സംഗീതം നശിക്കില്ല. പ്രപഞ്ചം നിലനില്‍ക്കുവോളം.

തുടര്‍ന്ന് ഇരുപത്തിയഞ്ച് വര്‍ഷത്തിന്റെ ഇടവേള മറന്ന് തന്റെ ശിഷ്യര്‍ക്കൊപ്പം അദ്ദേഹം പാടി. ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള അറിവാണ് എ സി അബ്ദുല്‍ റസാഖിന് രാഗ് റസാഖ് എന്ന പേര് നല്‍കിയത്. അദ്ദേഹത്തിന്റെ സംഗീതജീവിതം അന്വേഷിക്കുന്ന ഡോക്യുമെന്ററി ചിത്രം മുഖദാറിലെ മണിവിളക്കുകളുടെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

TAGS :

Next Story