Quantcast

ആലുവയില്‍ എടിഎം കൌണ്ടര്‍ തകര്‍ത്ത് മോഷണശ്രമം

MediaOne Logo

Sithara

  • Published:

    3 March 2017 6:01 AM GMT

ആലുവയില്‍ എടിഎം കൌണ്ടര്‍ തകര്‍ത്ത് മോഷണശ്രമം
X

ആലുവയില്‍ എടിഎം കൌണ്ടര്‍ തകര്‍ത്ത് മോഷണശ്രമം

എസ്ബിടിയുടെ എടിഎം കൌണ്ടറാണ് തകര്‍ത്തത്.

ആലുവ ദേശത്ത് എടിഎം കൌണ്ടറില്‍ സ്ഫോടനം നടത്തി മോഷണ ശ്രമം. കുന്നപുറം എസ്ബിഐ ശാഖയോട് ചേര്‍ന്നുള്ള എടിഎം കൌണ്ടറിലാണ് മോഷണ ശ്രമം നടന്നത്. സ്ഫോടനത്തില്‍ എടിഎം കൌണ്ടർ ഭാഗികമായി തകര്‍ന്നുവെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഒരാള്‍ എടിഎമ്മില്‍ കയറി സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കൌണ്ടര്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്ഥലത്ത് പെട്രോളിംഗില്‍ ഉണ്ടായിരുന്ന പോലീസ് വരുന്നത് കണ്ട്, ബൈക്കില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു. സ്ഫോടനം നടത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ എടിഎം കൌണ്ടറില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല് ഹെല്‍മെറ്റും ജാക്കറ്റും ധരിച്ചിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സ്ഫോടനത്തില്‍ എടിഎം കൌണ്ടര്‍ ഭാഗികമായി തകര്‍ന്നുവെങ്കിലും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ബോംബ് സ്ക്വാഡും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ റൂറല്‍ ഐജി എസ് ശ്രീജിത്തും റൂറല്‍ എസ് പി ഉണ്ണിരാജയും സ്ഥലത്ത് എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

TAGS :

Next Story